ErnakulamKeralaNattuvarthaLatest NewsNews

പത്ത് സംസ്ഥാനങ്ങളിലുള്ളവരാണ് ജയിലിലുള്ളത്, 45 ലക്ഷം മലയാളികൾ വിവിധ സംസ്ഥാനങ്ങളിലുണ്ടെന്ന് മറക്കരുത്: സാബു ജേക്കബ്

കൊച്ചി: കിഴക്കമ്പലത്തെ അക്രമസംഭവത്തില്‍ യാതൊരു തെളിവുകളുമില്ലാതെയാണ് പോലീസ് തൊഴിലാളികളെ പിടികൂടിയിരിക്കുന്നതെന്നും കസ്റ്റഡിയിലുള്ളവരില്‍ 151 പേര്‍ നിരപരാധികളാണെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ്. 40 പേരില്‍ താഴെ മാത്രമേ കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുള്ളൂവെന്നും പോലീസ് പിടികൂടിയവരില്‍ ഭൂരിഭാഗംപേരും നിരപരാധികളെന്നും സാബു ജേക്കബ് പറഞ്ഞു.

‘എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് 164 പേരെ കസ്റ്റഡിയിലെടുത്തത്. ഈ പ്രശ്‌നം വളറെ സെന്‍സിറ്റീവായ വിഷയമാണ്. 45 ലക്ഷം മലയാളികള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടെന്ന് മറക്കരുത്. പത്ത് സംസ്ഥാനങ്ങളിലുള്ളവരാണ് ജയിലിലുള്ളത്. അവരുടെ സംസ്ഥാനങ്ങള്‍ വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ. അവര്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ കേരളം ഉത്തരംപറയണം. എന്ത് തെളിവുണ്ടെന്ന് ചോദിച്ചാല്‍ പോലീസിന് കൈമലര്‍ത്തേണ്ടിവരും. ആയിരം കുറ്റവാളി രക്ഷപ്പെടാലും ഒരു നിരപരാധിയും രക്ഷപ്പെടാന്‍ പാടില്ല. എത്രയോ ലക്ഷം മലയാളികള്‍ പുറത്തുജോലിചെയ്യുന്നു. അവര്‍ക്കാണ് ഈ അവസ്ഥ വന്നെങ്കിലോ?’. സാബു ജേക്കബ് പറഞ്ഞു.

വാളയാർ കേസ്: പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിന് പിന്നാലെ സി ബി ഐയും, കുറ്റപത്രം സമർപ്പിച്ചു

കസ്റ്റഡിയിലുള്ള പലരുടെയും ബന്ധുക്കള്‍ നാട്ടില്‍നിന്ന് കണ്ണീരോടെ വിളിക്കുകയാണെന്നും അവര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ലെന്നും സാബു ജേക്കബ് പറഞ്ഞു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഈ വിഷയം ഉപയോഗിക്കുന്നത് തെറ്റാണെന്നും തെറ്റ് തിരുത്തിയില്ലെങ്കില്‍ ഇത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലേക്ക് പോകുമെന്നുംസാബു കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button