Latest NewsCricketNewsSports

ഇന്ത്യയെ അവരുടെ മണ്ണില്‍ വെച്ച് തോല്‍പ്പിക്കണം: വാർണർ

സിഡ്നി: ഇന്ത്യയെ അവരുടെ മണ്ണില്‍ വെച്ച് തോല്‍പ്പിക്കുന്നതും 2023 ല്‍ ആഷസില്‍ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുന്നതും സ്വപ്നം കണ്ട് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ‘ഇന്ത്യയെ ഇന്ത്യയില്‍ വെച്ച് ഇതുവരെ ഞങ്ങള്‍ക്ക് തോല്‍പ്പിക്കാനായിട്ടില്ല എന്നറിയാമല്ലോ. അങ്ങനെയുണ്ടായാല്‍ നല്ലതായിരിക്കും. അതിന് അവസരം കിട്ടുമെന്നാണ് കരുതുന്നത്. 2023ല്‍ ആഷസില്‍ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിലും തോൽപ്പിക്കുന്നതായി സ്വപനം കണ്ടു’ വാര്‍ണര്‍ പറഞ്ഞു.

സെപ്റ്റംബറില്‍ ഐപിഎല്ലില്‍ സ്വന്തം ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് തഴഞ്ഞ താരം പിന്നാലെ വന്ന ലോക കപ്പ് ടി20 യില്‍ മികച്ച പ്രകടനം നടത്തി ടൂര്‍ണമെന്റിലെ തന്നെ താരമായി മാറിയിരുന്നു. ആഷസിൽ മികച്ച ഫോമിൽ തുടരുന്ന വാർണർ 60 ശരാശരിയില്‍ 240 റണ്‍സാണ് ഇതുവരെ അടിച്ചത്. പരമ്പരയില്‍ 3-0 ന് മുന്നില്‍ നില്‍ക്കുന്ന ഓസ്ട്രേലിയയുടെ രണ്ടു മത്സരങ്ങളിലും വാര്‍ണര്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

Read Also:- ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!

നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ആഷസ് വിജയിക്കുക മാത്രമല്ല താരത്തിന്റെ ലക്ഷ്യം. പിന്നാലെ വരുന്ന പാകിസ്ഥാന്‍ ശ്രീലങ്കന്‍ പര്യടനത്തിലും മികച്ച പ്രകടനം നടത്തി അടുത്ത ലോക കപ്പ് ടീമില്‍ എത്തുകയാണ്. ഈ വര്‍ഷം ആദ്യം ഇന്ത്യയെ നാട്ടില്‍ തോല്‍പ്പിക്കാന്‍ ഓസ്ട്രേലിയയ്ക്കും വാര്‍ണര്‍ക്കും അവസരം കിട്ടിയിരുന്നു, എന്നാല്‍ വിജയിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button