KollamKeralaNattuvarthaLatest NewsNews

ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലീസിനെ വിമർശിക്കരുത്: കേരള പോലീസിന്റേത് മികച്ച പ്രവർത്തനം: കോടിയേരി ബാലകൃഷ്ണൻ

കൊല്ലം: ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലീസിനെ വിമർശിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. കൊല്ലം ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിലാണ് കോടിയേരി ബാലകൃഷ്ണണൻ ഇകാര്യം വ്യക്തമാക്കിയത്. കേരളത്തിലെ പോലീസ് മികച്ച പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്നും കൊല്ലം സിപിഎം സമ്മേളന പ്രതിനിധികൾ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾ പ്രത്യേകം പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

അതേ സമയം സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പോലീസിനെതിരെ പ്രതിനിധികൾ വിമർശനമുന്നയിച്ചത് വാർത്തയായിരുന്നു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവർത്തനങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ടെന്നും ഒരു നിയന്ത്രണവുമില്ലാതെയാണ് പലപ്പോഴും പോലീസ് പ്രവർത്തിക്കുന്നതെന്നും സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനമുന്നയിച്ചു.

കെ റെയിൽ: ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ട്, ചെലവുകൾക്ക് 20.50 കോടി അനുവദിച്ചു

പോലീസിനെ നിയന്ത്രിക്കുന്നതിന് പാർട്ടി ഇടപെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ചിലരുടെ തോഴനായി പ്രവർത്തിക്കുന്നുവെന്നും ജില്ലയിൽ നിന്നുള്ള നാല് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പ്രാദേശിക വിഭാഗീയതയുടെ ഭാഗമായി ഒരു പക്ഷം പിടിച്ചു പ്രവർത്തിക്കുന്നുവെന്നും വിമർശനമുയർന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button