Latest NewsIndiaNews

ഏവർക്കും സൗജന്യവൈദ്യുതി: യുപിയില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അഖിലേഷ് യാദവ്

ലക്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സമാജ്‍വാദി പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാവർക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് അഖിലേഷ് പറഞ്ഞു. കൃഷി ആവശ്യങ്ങൾക്കും ജലസേചനത്തിനും സൗജന്യ വൈദ്യുതി നൽകുമെന്നും പ്രഖ്യാപനമുണ്ട്. തന്റെ ട്വിറ്റർ പേജിലൂടെയാണ് അഖിലേഷ് യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.

‘2022 ൽ ഉത്തർപ്രദേശിന് വെളിച്ചത്തിന്‍റെ വർഷമായിരിക്കും. വീടുകൾക്ക് 300 യൂണിറ്റ് വൈദ്യുതിയും ഒപ്പം ജലസേചനത്തിനുള്ള വൈദ്യുതിയും സൗജന്യമായി നൽകും’. അഖിലേഷ് ട്വിറ്ററിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button