Latest NewsKerala

കോവളത്തെ വിദേശി കോവിഡ് കാലത്ത് പലർക്കും കൈത്താങ്ങായി ആൾ, നേരത്തെ വസ്തു ഇടപാടിലും പലരും കബളിപ്പിച്ചെന്ന് പരാതി

വസ്തു വാങ്ങുന്നതിനായി 1.80 കോടി രൂപ ചെലവാക്കിയ തന്നെ ചിലര്‍ ചേര്‍ന്ന് കബളിപ്പിച്ചതായാണ് തിരുവല്ലം പൊലീസില്‍ ഇയാള്‍ മുമ്പ് നല്‍കിയ പരാതി

കോവളം: മദ്യവുമായെത്തിയതിന് പൊലീസ് തടഞ്ഞ വിദേശി നാട്ടുകാർക്ക് ഉപകാരിയെന്നു റിപ്പോർട്ട്. കോവിഡ് കാലത്ത് കഷ്ടപ്പെട്ട പലരെയും അദ്ദേഹം സഹായിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് വട്ടപ്പാറ സമുദ്ര ഭാഗങ്ങളിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായങ്ങളും ഭക്ഷണക്കിറ്റുകളും ഇയാള്‍ വിതരണം ചെയ്തിരുന്നു. ഭാര്യ മരിച്ചതിന് ശേഷം സ്റ്റിഗ് സ്റ്റീഫന്‍ ആസ്ബെര്‍ഗ് നാട്ടിലേക്ക് മടങ്ങി പോയില്ലെന്നും ഇയാളുടെ രണ്ട് പെണ്‍മക്കള്‍ ഇടയ്ക്കിടെ പിതാവിനെ കാണാനെത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

ഇദ്ദേഹത്തെ പലരും നേരത്തെ സാമ്പത്തികമായി കബളിപ്പിച്ചെന്നും പരാതി ഉണ്ട്. വാഴമുട്ടം വട്ടപ്പാറയില്‍ ഇന്റോര്‍ ഹോംസ്റ്റേ റിവര്‍ സൈഡ് വില്ലയില്‍ താമസക്കാരനായ സ്റ്റിഗ് സ്റ്റീഫന്‍ ആസ്ബെര്‍ഗ് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോവളത്ത് എത്തുന്നത്. ഹോംസ്റ്റേ ബിസിനസില്‍ താല്പര്യം തോന്നിയ ഇയാള്‍ വിഴിഞ്ഞം സ്വദേശിയുടെ സഹായത്തോടെ വാഴമുട്ടം – വട്ടപ്പാറ റോഡില്‍ 15 സെന്റോളം വരുന്ന ഭൂമി വാങ്ങി.

കുറച്ച്‌ നാള്‍ കഴിഞ്ഞ് വിഴിഞ്ഞം സ്വദേശിയുമായി എന്തോ കാരണത്താല്‍ തെറ്റിപ്പിരിയുകയും ചെയ്തു. വസ്തു വാങ്ങുന്നതിനായി 1.80 കോടി രൂപ ചെലവാക്കിയ തന്നെ ചിലര്‍ ചേര്‍ന്ന് കബളിപ്പിച്ചതായാണ് തിരുവല്ലം പൊലീസില്‍ ഇയാള്‍ മുമ്പ് നല്‍കിയ പരാതി. വസ്തുവില്‍ വീട് പണിതതിന് ശേഷമുള്ള തര്‍ക്കം കാരണം കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button