Latest NewsIndia

‘കോൺഗ്രസ് ഒരിക്കലും ഭൂരിപക്ഷ സമൂഹത്തിന്റെ വികാരങ്ങളെ മാനിച്ചിട്ടില്ല’ : ആഞ്ഞടിച്ച് ബിജെപി നേതാവ് സി.ടി രവി

ബംഗളൂരു: ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കാനുള്ള ബില്ലിനെ എതിർത്ത കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സി.ടി രവി.

കഴിഞ്ഞയാഴ്ചയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മുക്തമാക്കാനുള്ള ബില്ലിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, കോൺഗ്രസ് ഈ ബില്ലിനെ നഖശിഖാന്തം എതിർക്കുകയായിരുന്നു. വിശ്വാസികൾക്ക് ക്ഷേത്രത്തെ പരിപാലിക്കാനുള്ള അവസരം നൽകണമെന്നാണ് ബിജെപി ജനറൽ സെക്രട്ടറി കൂടിയായ സി.ടി രവി പറയുന്നത്.

‘കോൺഗ്രസ് ഒരിക്കലും ഭൂരിപക്ഷ വികാരങ്ങളെ മാനിച്ചിട്ടില്ല. അവർക്ക് ആ ഒരു കുടുംബത്തിന്റെ കാര്യം മാത്രമേയുള്ളൂ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്തു, ഗോവധ നിരോധനത്തിനെ എതിർത്തു, ലൗ ജിഹാദ് നിരോധിക്കാനുള്ള ബില്ലിനെ എതിർത്തു, ഇപ്പോഴിതാ ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കാനുള്ള ബില്ലിനെ എതിർക്കുന്നു.!’ സി.ടി രവി പ്രസംഗിച്ചു.

ഒരിക്കലും കോൺഗ്രസ് ഭൂരിപക്ഷത്തിന്റെ വികാരങ്ങളെ മാനിച്ചിട്ടില്ലെന്നും, മറിച്ച് അതിനു വിഘാതമായി നിലകൊള്ളുകയാണ് എപ്പോഴും കോൺഗ്രസിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button