CricketLatest NewsNewsSports

മുഹമ്മദ് സിറാജിന് പരിക്ക്: ഇന്ത്യയ്ക്ക് ആശങ്ക

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് പരിക്ക്. പേശീവലിവാണ് പ്രശ്നമുണ്ടാക്കിയത്. മത്സരത്തില്‍ തന്റെ നാലാം ഓവറിലെ ആവസാന പന്ത് എറിയാനെത്തിയപ്പോഴാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചത്.

റണ്ണപ്പിനു ശേഷം പന്തെറിയാതെ താരം ക്രീസില്‍ നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഫിസിയോ മൈതാനത്തെത്തി താരത്തെ പരിശോധിച്ചു. ഇതിനു ശേഷംആ ഓവര്‍ പൂര്‍ത്തിയാക്കാതെ ഫിസിയോക്കൊപ്പം സിറാജ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.

Read Also:- വീട്ടിലെ ഈച്ചകളെ തുരത്താനുള്ള ചില എളുപ്പവഴികൾ..!

താരത്തിന്റെ പരിക്ക് സംബന്ധിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഒന്നും തന്നെ നടത്തിയിട്ടില്ല. താരത്തിന്റെ പരിക്ക് വഷളാകാന്‍ സാധ്യതയുള്ളതായാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ സിറാജിന് തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കാതിരുന്നാല്‍ ഇന്ത്യയുടെ പദ്ധതികള്‍ തകിടം മറിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button