Latest NewsInternational

ജനകീയ പ്രക്ഷോഭം : രാജി വെച്ചൊഴിഞ്ഞ് കസഖ്സ്ഥാൻ സർക്കാർ

അൽമാട്ടി: കസാഖ്സ്ഥാനിൽ പെട്രോളിയത്തിന്റെയും ഇന്ധനത്തിന്റേയും വില വർധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധവുമായി ജനങ്ങൾ. പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് കസാഖിസ്ഥാൻ സർക്കാർ രാജി വച്ചൊഴിഞ്ഞു. നഗരങ്ങളിൽ പ്രതിഷേധക്കാർ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. അൽമാട്ടിയിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡും പ്രയോഗിച്ചു. സർക്കാറിനെതിരെയും സൈനിക കേന്ദ്രങ്ങൾക്കെതിരെയും അക്രമങ്ങൾ അഴിച്ചു വിടുന്നത് നിയമലംഘനമാണെന്ന് കസാഖ്സ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവ് മുന്നറിയിപ്പ് നൽകി..

ഇന്ധനവില ഇരട്ടിയായി വർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയതോടെ കസാഖ്സ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ എറ്റവും വലിയ നഗരമായ അല്‍മാട്ടിയിലും എണ്ണ നിക്ഷേപമുള്ള മാംഗ്സ്റ്റൗ മേഖലയിലും ജനുവരി 5 മുതല്‍ ജനുവരി 19 വരെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് പ്രദേശങ്ങളിലും രാത്രി 11 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ നിലവിലുണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം 2 നാണ് രാജ്യത്ത് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. കോവിഡ് കാലം മുതല്‍ ഭക്ഷ്യവസ്തുക്കൾക്കും വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് സർക്കാർ വീണ്ടും വാതകത്തിന്റെ വില ഇരട്ടിയായി വർദ്ധിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button