UAELatest NewsNewsInternationalGulf

ഭിന്നശേഷിക്കാർക്ക് സമഗ്ര വിദ്യാഭ്യാസവും തൊഴിലവസരങ്ങളും: പുതിയ നിയമവുമായി യുഎഇ

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സമഗ്ര വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന പുതിയ നിയമവുമായി യുഎഇ. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ സമൂഹത്തിൽ ഉൾപ്പെടുത്താനും നിയമം സഹായിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നിയമം പ്രഖ്യാപിച്ചത്. വികലാംഗരുടെ അവകാശങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവർക്ക് നൽകേണ്ട സേവനങ്ങളെ കുറിച്ചും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

Read Also: എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതം: യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി പിടിയില്‍

വിദ്യാഭ്യാസം, പുനരധിവാസം, എല്ലാ മേഖലകളിലും ഉൾക്കൊള്ളുന്ന തൊഴിൽ അവസരങ്ങൾ, ആരോഗ്യ സംരക്ഷണം, ചികിത്സാ, സാമൂഹിക സേവനങ്ങൾ എന്നിവയെ കുറിച്ച് നിയമത്തിൽ വിശദമാക്കുന്നുണ്ട്. ആരാധന, പോലീസ്, നിയമസംവിധാനം തുടങ്ങിയ എല്ലാ സേവനങ്ങളും ഭിന്നശേഷിക്കാർക്ക് ആക്സസ് ചെയ്യാൻ കഴിയണമെന്നാണ് നിയമത്തിലെ നിർദ്ദേശം.

ബന്ധപ്പെട്ട സ്ഥാപനങ്ങൾ വൈകല്യമുള്ള ആളുകളോട് വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ഭിന്നശേഷിക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾ ആക്‌സസ് ചെയ്യാനും വിവിധ കായിക വിനോദ പരിപാടികളിൽ പങ്കെടുക്കാനും കഴിയുമെന്ന് ഉറപ്പാക്കാനും നിയമം നിർദ്ദേശിക്കുന്നു.

Read Also: മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button