Latest NewsUAENewsInternationalGulf

ശമ്പളം കൃത്യസമയത്ത് നൽകണം: സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി അധികൃതർ

ദുബായ്: ജീവനക്കാർക്ക് കൃത്യസമയത്ത് ശഷമ്പളം നൽകണമെന്ന് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി യുഎഇ. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഷെഡ്യൂൾ ചെയ്ത തീയതികളിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യുപിഎസ്) വഴി തങ്ങളുടെ തൊഴിലാളികൾക്ക് വേതനം നൽകണമെന്നാണ് നിർദ്ദേശം.

Read Also: തിരുവനന്തപുരത്ത് ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് പെൺവാണിഭം : ഒമ്പതുപേർ പിടിയിൽ

കൃത്യസമയത്ത് വേതനം നൽകാനുള്ള സ്ഥാപനങ്ങളുടെ പ്രതിബദ്ധത തൊഴിലാളികളും കമ്പനിയും തമ്മിലുള്ള കരാർ ബന്ധത്തിന്റെ സുസ്ഥിരത വർദ്ധിപ്പിക്കുകയും തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായകമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ തൊഴിൽ വിപണിയിൽ നിയമപരമായ സമ്പ്രദായങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തന്റെ തൊഴിൽ ചുമതലകൾ നിർവഹിക്കാനുള്ള പ്രതിബദ്ധതയ്ക്ക് പകരമായി തൊഴിലാളിയുടെ വേതനം ലഭിക്കാനുള്ള അവകാശം ഉറപ്പാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് MoHRE-യിലെ ഇൻസ്‌പെക്ഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മഹർ അൽ ഒബേദ് പറഞ്ഞു.

Read Also: ബിന്ദു അമ്മിണിക്കില്ലാത്ത പിന്തുണ നടിക്ക്: ഇരകൾക്കിടയിലെ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേട്

shortlink

Related Articles

Post Your Comments

Related Articles


Back to top button