Latest NewsUAENewsInternationalGulf

വിസ മെഡിക്കൽ പരിശോധന: ബുക്കിംഗിനായി ആപ്ലിക്കേഷൻ പുറത്തിറക്കി സേഹ

അബുദാബി: വിസ മെഡിക്കൽ പരിശോധനയ്ക്കായുള്ള ബുക്കിംഗിന് വേണ്ടി ആപ്ലിക്കേഷൻ പുറത്തിറക്കി സേഹ. വിസ എടുക്കുന്നതിനും പുതുക്കുന്നതിനും മുന്നോടിയായുള്ള മെഡിക്കൽ പരിശോധനയ്ക്ക് ബുക്ക് ചെയ്യാൻ വേണ്ടിയാണ് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ പുതിയ ആപ്പ് പുറത്തിറക്കിയത്. ആപ്പിൽ മുൻകൂട്ടി ബുക്ക് ചെയ്ത് നിശ്ചിത സമയത്ത് പ്രസ്തുത കേന്ദ്രത്തിൽ എത്തണമെന്നാണ് നിർദ്ദേശം.

Read Also: ഞാനും പങ്കാളിയും ഒരേ കിടക്കയില്‍ ഉറങ്ങാറില്ല, പക്ഷേ ഞങ്ങള്‍ സെക്‌സ് ആസ്വദിക്കുന്നു : 32കാരിയുടെ തുറന്നു പറച്ചില്‍

പുതിയ ആപ്ലിക്കേഷനിലൂടെ സമയവും പണവും ലാഭിക്കാൻ കഴിയും. സേഹ വീസ സ്‌ക്രീനിങ് ആപ് എന്ന പേരിൽ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൊതുജനങ്ങൾക്ക് ലോകോത്തര സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നൂതന സൗകര്യം ഒരുക്കിയതെന്ന് ആംബുലേറ്ററി ഹെൽത്ത്കെയർ സർവീസസ് ചീഫ് ക്ലിനിക്കൽ അഫയേഴ്സ് ഓഫിസർ ഡോ. ഒമർ അൽ ഹാഷ്മി അറിയിച്ചു. സേഹയുടെ കീഴിൽ അബുദാബിയിലുള്ള 12 ഡിസീസ് പ്രിവൻഷൻ ആൻഡ് സ്‌ക്രീനിങ് സെന്ററുകളിലും ആപ്പിലൂടെ ബുക്ക് ചെയ്യാം.

Read Also: മലപ്പുറത്ത് സ്‌കൂളിൽ അദ്ധ്യാപകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം : എസ്എഫ്ഐ നേതാവിന്റെ കൈ ഒടിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button