Latest NewsNewsInternational

വെള്ളത്തിലും വായുവിലും ഒഴുകി നടക്കാം : വരുന്നു ആഡംബര പറക്കും ബോട്ട്

ഇറ്റലി : ആധുനിക സാങ്കേതിക വിദ്യയുടെ വരവോടെ മനുഷ്യര്‍ക്ക് അസാദ്ധ്യമായ പലകാര്യങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാകുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് ആഡംബര പറക്കും ബോട്ടിനെ കുറിച്ചാണ്. വെള്ളത്തിലും, വായുവിലും ഒഴുകി നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ആഡംബര പറക്കും ബോട്ട് നിര്‍മിക്കാനൊരുങ്ങുന്നത് .

Read Also : ക്യാമ്പസ് കൊലപാതകങ്ങൾ ചർച്ചയായതിന് പിന്നാലെ ഔദ്യോഗിക സൈറ്റില്‍ നിന്നും രക്തസാക്ഷി പട്ടിക ഒഴിവാക്കി കെഎസ്‌യു

കടലില്‍ പൊങ്ങിക്കിടക്കുന്നതിനൊപ്പം വായുവില്‍ പറന്ന് നീങ്ങാനും കഴിവുള്ള ആഡംബര നൗകയാണ് ഇറ്റാലിയന്‍ കമ്പനി നിര്‍മിക്കുന്നത്. ഏകദേശം 490 അടി നീളമുള്ള ഈ നൗകയ്ക്ക് ‘എയര്‍ യാച്ച്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത് . 60 നോട്ട് അല്ലെങ്കില്‍ 112 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്ന ഡ്രൈ കാര്‍ബണ്‍ ഫൈബര്‍ ഘടനയോടെയാണ് എയര്‍ യാച്ച് നിര്‍മ്മിക്കുന്നത്.

പറക്കലിനെ സഹായിക്കുന്നതിനായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന നാല് ഇലക്ട്രിക് പ്രൊപ്പല്ലറുകളും ഇതില്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ഹീലിയം നിറച്ച ബലൂണുകള്‍ ഉണ്ട്. ഇതുപയോഗിച്ച് ബോട്ടിനു വെള്ളത്തില്‍ പറക്കാനും നീന്താനും കഴിയും. പ്രൊപ്പല്ലറുകള്‍ അതിനെ പറക്കാന്‍ സഹായിക്കുന്നു. ഇത് എയര്‍ ബോട്ടായി മാറുമ്പോള്‍ എത്ര വില വരുമെന്ന് ഇതുവരെ വ്യക്തമല്ല.

രണ്ട് കൂറ്റന്‍ ബലൂണുകള്‍ കൂടാതെ 8 എഞ്ചിനുകളും ഇതില്‍ സ്ഥാപിക്കും. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ബോട്ട് നിര്‍മിക്കുന്നത്. ആഡംബര സ്വകാര്യ റിസോര്‍ട്ട് ഉടമകളെ കണക്കിലെടുത്താണ് ഇത് രൂപകല്‍പ്പന ചെയ്തതെന്ന് കമ്പനി അറിയിച്ചു. 260 അടി ആയിരിക്കും ഈ നൗകയുടെ വീതി . എഞ്ചിനുകളെല്ലാം ലൈറ്റ് ബാറ്ററിയിലും സോണല്‍ പാനലിലും പ്രവര്‍ത്തിക്കും.

ഈ നൗകയ്ക്ക് 48 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയും. സാധാരണക്കാരെ കൊണ്ടുപോകുന്നതോ വിനോദസഞ്ചാരികള്‍ക്കുള്ളതോ ആയ വിമാനമായല്ല എയര്‍ യാച്ച് ഒരുക്കിയിട്ടുള്ളത്. മറിച്ച് ബെഡ്ഡിംഗ്, ബാത്തിംഗ് സൗകര്യങ്ങളുള്ള സ്വകാര്യ സ്യൂട്ടായാണ് നൗക അവതരിപ്പിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button