NattuvarthaLatest NewsKeralaIndiaNews

പെരുമ്പാവൂരിൽ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികള്‍ കസ്റ്റഡിയിലെന്ന്​ സൂചന

എറണാകുളം: പെരുമ്പാവൂരിൽ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികള്‍ കസ്റ്റഡിയിലെന്ന്​ സൂചന. ഗുണ്ടാ ആക്രമണത്തിനിടെ വട്ടപ്പറമ്പന്‍ സാജുവിന്റെ മകന്‍ അന്‍സില്‍ (28) ആണ് കൊല്ലപ്പെട്ടത്.

Also Read:ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മൂന്ന് ദിവസമായി വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത

ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം അരങ്ങേറിയത്. ഫോണ്‍ വിളിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയ അന്‍സിൽ എന്ന ചെറുപ്പക്കാരനെ സംഘം ചേര്‍ന്ന് വെട്ടുകയായിരുന്നു. തുടര്‍ന്ന് പിതാവും സഹോദരനും ചേര്‍ന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അൻസിൽ മരണപ്പെടുകയായിരുന്നു.

കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. റിയല്‍ എസ്​റ്റേറ്റ്​ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളായിരുന്നു അന്‍സിലെന്ന്​ പൊലീസ്​ പറഞ്ഞു. അൻസിലിലിന്റെ മൃതദേഹം പെരുമ്പാവൂര്‍ സാഞ്ചോ ആശുപത്രിയിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button