കൊളംബിയ: മയക്കുമരുന്ന് കടത്തിന് പുത്തന്‍ രീതി പരീക്ഷിച്ച് സംഘങ്ങള്‍. തേങ്ങയിലെ വെള്ളം കളഞ്ഞ് പകരം മയക്കുമരുന്ന് നിറച്ച് കടത്താന്‍ ശ്രമിച്ച സംഘം പിടിയിലായി. കൊളംബിയയിലാണ് സംഭവം.
Read Also : വൈൻ മദ്യമല്ല, സൂപ്പർമാർക്കറ്റുകൾക്കും പലചരക്ക് കടകൾക്കും വൈൻ വിൽപ്പന നടത്താൻ സർക്കാർ അനുമതി: എതിർത്ത് ബിജെപി
കൊളംബിയയിലെ ഒരു തുറമുഖത്തിലാണ് ദ്രാവക രൂപത്തിലുള്ള കൊക്കെയിന്‍ നിറച്ച് 20,000 തേങ്ങകള്‍ അടങ്ങിയ കണ്ടെയ്നര്‍ പിടികൂടിയത്. 500 കാന്‍വാസ് സഞ്ചികളിലായാണ് തേങ്ങകള്‍ കണ്ടെത്തിയത്. കൊളംബിയയിലെ മയക്കുമരുന്ന് വിരുദ്ധ സേനയും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാവുന്നത്. ഇവ പരിശോധനയ്ക്കായി ലാബിലേക്കയച്ചു എന്നാണ് വിവരം.
തേങ്ങകള്‍ കരീബിയന്‍ തുറമുഖമായ കാര്‍ത്തജീന വഴി ഇറ്റാലിയന്‍ നഗരമായ ജെനോവയിലേക്ക് കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം എന്ന് പോലീസ് വ്യക്തമാക്കി. തേങ്ങകളില്‍ ചെറിയ ദ്വാരമുണ്ടാക്കി അതിലെ വെള്ളം ഊറ്റിയെടുത്ത് പകരം ദ്രാവക രൂപത്തിലുള്ള കൊക്കെയിന്‍ സിറിഞ്ചു വഴി തേങ്ങയില്‍ നിറച്ചുവെന്നാണ് കരുതുന്നത്. മയക്കുമരുന്ന് നിറച്ച ശേഷം തേങ്ങയിലെ ദ്വാരം ബ്രൗണ്‍ റെസിന്‍ കൊണ്ട് അടയ്ക്കുകയായിരുന്നു.
Post Your Comments