Latest NewsInternational

‘ഉക്രൈൻ അതിർത്തിയല്ല, ആദ്യം യു.എസ് അതിർത്തി സംരക്ഷിക്കൂ’ : ജോ ബൈഡനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്. ജോ ബൈഡൻ ഭരണകൂടം ഉക്രൈനെ സംബന്ധിച്ച കാര്യങ്ങളിൽ ആകുലപ്പെടുന്നത് അവസാനിപ്പിച്ച് സ്വന്തം അതിർത്തി സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്.

വാഷിംഗ്‌ടണിലെ എല്ലാവരും ഉക്രൈന്റെ അതിർത്തി എങ്ങനെ സംരക്ഷിക്കും എന്നോർത്താണ് ഇപ്പോൾ ആകുലപ്പെടുന്നതെന്നും ഉക്രൈന്റെ അതിർത്തിയേക്കാൾ ഇപ്പോൾ സംരക്ഷണം ആവശ്യമുള്ളത് അമേരിക്കയുടെ അതിർത്തിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് അമേരിക്കൻ അതിർത്തി കടന്നെത്തുന്നവർ ആരാണെന്ന് പോലും ആർക്കുമറിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ടെക്സസിലെ കോൺറോയിൽ ശനിയാഴ്ച നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

അമേരിക്കൻ പ്രസിഡന്റിന്റെ സുപ്രധാന ചുമതല സ്വന്തം രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുകയാണ്. എന്നാൽ, അതിന് പ്രാധാന്യം നൽകാതെ, നിലവിലെ യു.എസ് ഭരണകൂട മറ്റ് രാജ്യങ്ങളുടെ “അധിനിവേശം” സംബന്ധിച്ച ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ‘കിഴക്കൻ യൂറോപ്പിലെ അതിർത്തി സംരക്ഷിക്കാൻ ജോ ബൈഡൻ സൈനികരെ അയയ്‌ക്കുന്നതിന് മുമ്പ്, സ്വന്തം അതിർത്തി സംരക്ഷിക്കാൻ ടെക്‌സസിലേക്ക് സൈന്യത്തെ അയക്കണമായിരുന്നു.’, ട്രംപ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button