Latest NewsNewsInternational

ലതാ മങ്കേഷ്‌കറുടെ മരണം : അനുശോചനം അറിയിച്ച പാക് സെലിബ്രിറ്റികളുടെ പോസ്റ്റുകള്‍ക്കെതിരെ വര്‍ഗീയവാദികള്‍

പാക് രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും പോസ്റ്റുകളില്‍ വിദ്വേഷകരമായ കമന്റുകള്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ മരണത്തില്‍ ലോകം മുഴുവനുമുള്ള ആരാധകരുടെ അനുശോചനം പ്രവഹിക്കുകയാണ്. അവരുടെ മരണത്തില്‍ പലരും അതീവ ദു:ഖം രേഖപ്പെടുത്തി. ജാതി-വര്‍ഗ്ഗ-മത വ്യത്യാസമില്ലാതെ ലതയുടെ പാട്ടുകള്‍ ഏവരും സ്വീകരിച്ചു.

Read Also : ഹിന്ദു ക്ഷേത്രങ്ങള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും നേരെ ശക്തമായ ആക്രമണം: ക്ഷേത്രപൂജാരിമാരും ഭക്തരും ഭീതിയിൽ

പാകിസ്താനിലും എണ്ണമറ്റ ആരാധകരാണ് ലതാ മങ്കേഷ്‌കറിനുള്ളത്. നിരവധി സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ക്രിക്കറ്റ് താരങ്ങളും ഇതിഹാസ ഗായികയ്ക്ക് അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തു.
പാക് ക്രിക്കറ്റ് താരം ബാബര്‍ ആസാമിന്റെ ട്വീറ്റ് ആയിരുന്നു ഏറെ ശ്രദ്ധേയമായത്. ‘ ഒരു സുവര്‍ണ കാലഘട്ടം അവസാനിച്ചിരിക്കുന്നു, അവരുടെ മാന്ത്രിക ശബ്ദം ലോകം മുഴുവനുമുള്ള ആളുകളുടെ ഹൃദയത്തില്‍ ഇമ്പമായി കേള്‍ക്കും. മറ്റാരോടും ഉപമിക്കാനാകാത്ത വ്യക്തിത്വം’ , ബാബര്‍ ട്വീറ്റ് ചെയ്തു.

ഇതു കണ്ടതോടെ വര്‍ഗീയ വാദികളും തലപൊക്കി. ഈ ട്വീറ്റിന് താഴെ വിദ്വേഷം പടര്‍ത്തുന്ന കമന്റുകളാണ് പിന്നീട് നിറഞ്ഞത്. ‘ലോകം മുഴുവനും അവരുടെ മരണത്തിന് എന്തിന് തേങ്ങുന്നു. വിശപ്പും ദാഹവും ശമിപ്പിക്കാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ അലറി കരയുന്നു. ഇവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താതെ ഇന്ത്യയിലെ ഗായികയുടെ മരണത്തിന് അനുശോചനം രേഖപ്പെടുത്തുകയാണോ വേണ്ടത്’- ഹംസ എന്ന പേരിലൊരാള്‍ ട്വീറ്റ് ചെയ്തതാണ് തുടക്കം. പിന്നീട് വര്‍ഗീയ കമന്റുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. ഉറുദുവിലായിരുന്നു കമന്റുകള്‍.

തുടര്‍ന്ന് അസം തന്റെ ട്വീറ്റിനു താഴെ വന്ന കമന്റുകള്‍ ഹൈഡ് ചെയ്യുകയും , ട്വീറ്റ് കാണുന്നവരുടെ എണ്ണം നിജപ്പെടുത്തുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button