Latest NewsInternational

റഷ്യയെ തടുക്കും : ഉക്രൈനിൽ അണിനിരന്ന് യുഎസ് സൈന്യം

കീവ്: റഷ്യൻ അധിനിവേശമുണ്ടായാൽ സഖ്യം ചേർന്ന് ഉക്രൈനെ പ്രതിരോധിക്കുന്നതിനായി അമേരിക്കൻ സൈനികർ പോളണ്ടിലെത്തി. റൊമേനിയ, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങളിലായാണ് യുഎസ് സൈനികർ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഏതു നിമിഷവും സഖ്യസേന ഒരു ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.

ദക്ഷിണ പോളണ്ടിലെ സൈനിക വിമാനത്താവളത്തിൽ ഇന്നലെ എത്തിച്ചേർന്നത് 1700 അമേരിക്കൻ പട്ടാളക്കാരാണ്. പോളണ്ടിന്റെ തെക്കു കിഴക്കൻ ഭാഗത്തായിരിക്കും ഇവർ വിന്യസിക്കപ്പെടുക. ആയുധങ്ങൾ, പടക്കോപ്പുകൾ എന്നിവയും കൂറ്റൻ ചരക്കു വിമാനങ്ങളിൽ അതിർത്തിയിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നുമാസമായി ഉക്രൈൻ റഷ്യ അതിർത്തിയിൽ സംഘർഷം മുറുകുകയാണ്. ഉക്രൈൻ അധിനിവേശത്തിനായി ഏതാണ്ട് ഒരു ലക്ഷത്തോളം സൈനികരെയാണ് റഷ്യ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്. ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോയും അടക്കം, പ്രബലരായ പലരും ഇടപെട്ടിട്ടും സൈന്യത്തെ പിൻവലിക്കാൻ റഷ്യ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button