Latest NewsUAENewsInternationalGulf

യുഎഇയിൽ വത്തിക്കാൻ കാര്യാലയം പ്രവർത്തനം ആരംഭിച്ചു: ഉദ്ഘാടനം നിർവ്വഹിച്ചത് ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രതിനിധി

ദുബായ്: അബുദാബിയിൽ വത്തിക്കാൻ സ്ഥാനപതി കാര്യാലയം പ്രവർത്തനം ആരംഭിച്ചു. ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് എഡ്ഗർ പെന പറായാണ് അബുദാബിയിലെ വത്തിക്കാൻ കാര്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

Read Also: സഹപ്രവര്‍ത്തകര്‍ മയക്കിക്കിടത്തി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ പകര്‍ത്തി നിരന്തരം പീഡിപ്പിച്ചു : പരാതിയുമായി വീട്ടമ്മ

യുഎഇ മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി, സതേൺ അറേബ്യ വികാരിയാത്ത് അധ്യക്ഷൻ ബിഷപ് പോൾ ഹിൻഡർ, വത്തിക്കാൻ പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കുചേർന്നു. സമത്വത്തിനും സഹിഷ്ണുതയ്ക്കും നിലകൊള്ളുന്ന യുഎഇയുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാകാൻ അബുദാബിയിലെ വത്തിക്കാൻ എംബസി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ഒവൈസിക്ക് കേന്ദ്രം നേരത്തെ തന്നെ സുരക്ഷ നൽകിയിരുന്നു അത് അദ്ദേഹം സ്വീകരിക്കാൻ തയ്യാറായില്ല: അമിത് ഷാ രാജ്യസഭയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button