ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകൾ നിരത്തി കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019 ൽ സ്ത്രീകൾക്ക് എതിരായ 4,05,326 കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2020 ൽ ഇത് 3,71,503 ആയി കുറഞ്ഞെന്നാണ് മന്ത്രി അറിയിച്ചത്. 2019,2020 വർഷങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കും കേന്ദ്രമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. ഈ കണക്ക് രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നുവെന്ന് വ്യക്തമാക്കുന്നു.
Post Your Comments