KollamKeralaNattuvarthaLatest NewsNews

ബുധനാഴ്ചകളിൽ മാത്രം മോഷ്ടിക്കാനിറങ്ങും, നാട്ടുകാരുടെ പേടിസ്വപ്നമായ ‘ബുധനാഴ്ച’ കള്ളൻ അജി പിടിയിലാകുമ്പോൾ

കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അജിയെ സാഹസികമായി പിടികൂടിയത്.

കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് അജി പൊലീസ് പിടിയിൽ. ജയിൽ മോചിതനായ ശേഷം നാല് വർഷം കൊണ്ട് 100 ലേറെ മോഷണങ്ങളാണ് തിരുവാ‍ർപ്പ് അജി നടത്തിയത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഇയാൾ മോഷണങ്ങൾ നടത്തിയത്. ഒടുവിൽ കോട്ടയം തിരുവാ‍ർപ്പ് സ്വദേശിയായ അജയൻ എന്ന തിരുവാർപ്പ് അജിയെ (49) കൊല്ലം പ്രത്യേക സംഘമാണ് പിടികൂടിയത്.

Also read: ‘ബിക്കിനി സ്വിമ്മിംഗ് പൂളിൽ, അല്ലാണ്ട് സ്‌കൂളിൽ അല്ല’: ഹിജാബ് വിവാദം അനാവശ്യമെന്ന് നടി സുമലത

നിരവധി മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം 4 വ‍ർഷം മുമ്പാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. കൊല്ലത്തെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം പതിവാക്കിയ അജിയെ പിടികൂടാൻ പൊലീസ് ഇയാളുടെ രേഖാചിത്രം പരസ്യപ്പെടുത്തിയിരുന്നു. അജി തന്റെ പത്തൊൻപതാം വയസ്സ് മുതൽ മോഷണം പതിവാക്കിയിരുന്നു.

കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അജിയെ സാഹസികമായി പിടികൂടിയത്. നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇയാൾ ബുധനാഴ്ച ദിവസങ്ങളിൽ മാത്രമാണ് മോഷണം നടത്താൻ തെരഞ്ഞെടുക്കുക. കൊല്ലത്തെ സ്റ്റേഷൻ പരിധികളിൽ ബുധനാഴ്ച മാത്രം മോഷണം പതിവായതോടെയാണ് അജിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button