Latest NewsCricketNewsSports

IPL Auction 2022 – മെഗാതാരലേലത്തിന് ഇനി മണിക്കൂറുകൾ മാത്രം: 10 ഫ്രാഞ്ചൈസികൾ, നിലനിർത്തിയ താരങ്ങൾ; അറിയേണ്ടതെല്ലാം..

മുംബൈ: ഐപിഎല്‍ മെഗാതാരലേലം ബെംഗളൂരുവില്‍ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 15-ാം സീസണിന് മുന്നോടിയായി മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രാഞ്ചൈസികള്‍. ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ പുതിയ രണ്ട് ഫ്രാഞ്ചൈസികളുടെ വരവും 15-ാം സീസണിന് ആവേശം കൊള്ളിക്കും.

10 ഫ്രാഞ്ചൈസികളാണ് ഇക്കുറി ഐപിഎല്‍ 2022 മെഗാതാരലേലത്തിൽ അണിനിരക്കുന്നത്. ലക്‌നോ, ഗുജറാത്ത് ഫ്രാഞ്ചൈസികളുടെ രംഗപ്രവേശനത്തോടെ ഐപിഎല്‍ പതിനഞ്ചാം സീസണ്‍ മുതല്‍ 10 ടീമുകളാണ് കളത്തില്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്.

ഫ്രാഞ്ചൈസികൾ നിലനിർത്തിയ താരങ്ങൾ

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: രവീന്ദ്ര ജഡേജ(16 കോടി), എം എസ് ധോണി(12 കോടി), മൊയീന്‍ അലി(8 കോടി), റുതുരാജ് ഗെയ്‌ക്‌വാദ്(6 കോടി).

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(16 കോടി), ജസ്‌പ്രീത് ബുമ്ര(12 കോടി), സൂര്യകുമാര്‍ യാദവ്(8 കോടി), കീറോണ്‍ പൊള്ളാര്‍ഡ്(6 കോടി).

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി(15 കോടി), ഗ്ലെന്‍ മാക്‌സ്‌വെല്‍(11 കോടി), മുഹമ്മദ് സിറാജ്(7 കോടി).

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: കെയ്‌ന്‍ വില്യംസണ്‍(14 കോടി), അബ്‌ദുള്‍ സമദ്(4 കോടി), ഉമ്രാന്‍ മാലിക്(4 കോടി).

രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍(14 കോടി), ജോസ് ബട്‌ലര്‍(10 കോടി), യഷസ്വി ജയ്‌സ്വാള്‍(4 കോടി).

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആന്ദ്രേ റസല്‍(12 കോടി), വരുണ്‍ ചക്രവര്‍ത്തി(8 കോടി), വെങ്കടേഷ് അയ്യര്‍(8 കോടി), സുനില്‍ നരെയ്‌ന്‍(6 കോടി).

ഡല്‍ഹി ക്യാപിറ്റല്‍സ്: റിഷഭ് പന്ത്(16 കോടി), അക്‌സര്‍ പട്ടേല്‍(9 കോടി), പൃഥ്വി ഷാ(7.5 കോടി), ആന്‍‌റിച് നോര്‍ക്യ(6.5 കോടി).

പഞ്ചാബ് കിംഗ്‌സ്: മായങ്ക് അഗര്‍വാള്‍(12 കോടി), അര്‍ഷ്‌ദീപ് സിംഗ്(4 കോടി).

ഗുജറാത്ത് ടൈറ്റന്‍സ്: ഹര്‍ദിക് പാണ്ഡ്യ(15 കോടി), റാഷിദ് ഖാന്‍(15 കോടി), ശുഭ്‌മാന്‍ ഗില്‍(8 കോടി).

ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്: കെ എല്‍ രാഹുല്‍(17 കോടി), മാര്‍ക്കസ് സ്റ്റോയിനിസ്(9.2 കോടി), രവി ബിഷ്‌ണോയി(4 കോടി).

രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ലേലത്തില്‍ ആകെ 590 താരങ്ങളാണ് മാറ്റുരയ്‌ക്കുക. ഇവരില്‍ 228 പേര്‍ ക്യാപ്‌ഡ് കളിക്കാരും 355 പേര്‍ അണ്‍ക്യാപ്‌ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. ആകെ താരങ്ങളില്‍ 370 പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്. 220 വിദേശ താരങ്ങളും. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വില 20 താരങ്ങളും ഒരു കോടി 34 താരങ്ങളും തെര‍ഞ്ഞെടുത്തു.

ഫ്രാഞ്ചൈസികളുടെ ബാലൻസ് തുക

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(48 കോടി), ഡല്‍ഹി ക്യാപിറ്റല്‍സ്(47.5 കോടി), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(48 കോടി), ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്(59 കോടി) മുംബൈ ഇന്ത്യന്‍സ്(48 കോടി), പഞ്ചാബ് കിംഗ്‌സ്(72 കോടി), രാജസ്ഥാന്‍ റോയല്‍സ്(62 കോടി), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(57 കോടി), സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(68 കോടി), ടീം അഹമ്മദാബാദ്(52 കോടി).

Read Also:- ദിവസവും എത്ര മണിക്കൂർ ഉറങ്ങണം?

വിദേശ താരങ്ങൾ

അഫ്‌‌ഗാനിസ്ഥാന്‍(17 താരങ്ങള്‍), ഓസ്‌ട്രേലിയ(47), ബംഗ്ലാദേശ്(5), ഇംഗ്ലണ്ട്(24), അയര്‍ലന്‍ഡ്(5), ന്യൂസിലന്‍ഡ്(24), ദക്ഷിണാഫ്രിക്ക(33), ശ്രീലങ്ക(23), വെസ്റ്റ് ഇന്‍ഡീസ്(34), സിംബാബ്‌വെ(1), നമീബിയ(3), നേപ്പാള്‍(1), സ്‌കോ‌ട്‌ലന്‍ഡ്(2), യുഎസ്എ(1).

shortlink

Related Articles

Post Your Comments

Related Articles


Back to top button