CricketLatest NewsNewsSports

IPL Auction 2022 – മെഗാലേലത്തിനുള്ള ചുരുക്കപ്പട്ടികയില്‍ പശ്ചിമ ബംഗാള്‍ യുവജനക്ഷേമ വകുപ്പ് മന്ത്രിയും

ബെംഗളൂരു: ഐപിഎല്‍ മെഗാലേലത്തിനുള്ള കളിക്കാരുടെ ചുരുക്കപ്പട്ടികയില്‍ മുന്‍ ഇന്ത്യന്‍ താരവും പശ്ചിമ ബംഗാള്‍ സര്‍ക്കാരിലെ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ മനോജ് തിവാരി. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി ഐപിഎല്ലില്‍ 98 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് തിവാരി. 50 ലക്ഷമാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില.

ഏഴ് അര്‍ധ സെഞ്ചുറികളടക്കം 1695 റണ്‍സും തിവാരി സ്വന്തമാക്കിയിട്ടുണ്ട്. 2018-ല്‍ പഞ്ചാബ് കിങ്സിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. 2020ലെ ലേലപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും തിവാരിയെ വാങ്ങിക്കാൻ ആവശ്യക്കാരുണ്ടായിരുന്നില്ല. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

Read Also:- മുടി കൊഴിച്ചിൽ തടയാനും ശരീരഭാരം കുറയ്ക്കാനും ‘കറിവേപ്പില’

ബംഗാളിന്റെ 21 അംഗ രഞ്ജി ട്രോഫി ടീമിലും മനോജ് തിവാരി ഇടം നേടിയിരുന്നു. ഒരു സംസ്ഥാനത്തെ കായിക മന്ത്രിയായി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുമ്പോള്‍ രഞ്ജി ട്രോഫി ടീമില്‍ ഇടം പിടിക്കുന്ന താരമെന്ന അപൂര്‍വ്വ നേട്ടം തിവാരിക്ക് സ്വന്തമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ തിവാരി കഴിഞ്ഞ വര്‍ഷമാണ് ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button