Latest NewsKeralaNews

മദ്രസയിലെത്തുന്ന പെണ്‍കുട്ടികളോട് അശ്ലീലചുവയോടെ സംസാരം, അനാവശ്യമായി സ്പര്‍ശനം: അധ്യാപകന്‍ അറസ്റ്റില്‍

അതിക്രമം നേരിട്ട പെണ്‍കുട്ടികളുടെ രഹസ്യ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തി വിശദമായ അന്വേഷണത്തിന് കടക്കുകയാണ് പോലീസ്.

പത്തനംതിട്ട: വായ്പൂരില്‍ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശിയായ മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്.  നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ സമാനമായ പരാതി നല്‍കിയിട്ടുണ്ട്.

മദ്രസയിലെത്തുന്ന പെണ്‍കുട്ടികളോട് ഇയാള്‍ അശ്ലീലചുവയോടെ സംസാരിക്കുന്നതും അനാവശ്യമായി സ്പര്‍ശിക്കുന്നതിനുമെതിരെ കുട്ടികള്‍ രക്ഷകര്‍ത്താക്കളോട് പരാതി പറഞ്ഞിരുന്നു. ഇതിനെതിരെ മദ്രസയില്‍ പരാതി പറഞ്ഞിട്ടും ഇയാളുടെ പ്രവര്‍ത്തികള്‍ തുടര്‍ന്നപ്പോഴാണ് രക്ഷകര്‍ത്താക്കള്‍ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. പെരുമ്പട്ടി പോലീസ് സ്റ്റേഷനില്‍ 3 കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്.

Read Also: മണൽ കടത്ത് കേസ്: അറസ്റ്റിലായ ബിഷപ്പിനും വൈദികര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി മലങ്കര കത്തോലിക്ക സഭ

ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് മദ്രസയില്‍ നിന്ന് തന്നെ മുഹമ്മദ് സ്വാലിഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം കാവനാട് സ്വദേശിയാണ് മുഹമ്മദ് സ്വാലിഹ്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. അതിക്രമം നേരിട്ട പെണ്‍കുട്ടികളുടെ രഹസ്യ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തി വിശദമായ അന്വേഷണത്തിന് കടക്കുകയാണ് പോലീസ്. പ്രതിയെ റിമാന്‍റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

shortlink

Post Your Comments


Back to top button