ThiruvananthapuramKeralaNattuvarthaLatest NewsNews

നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറുടെ അംഗീകാരം: വിയോജിപ്പ് രേഖപ്പെടുത്തി കത്തെഴുതിയ ഉദ്യോഗസ്ഥനെ മാറ്റി സർക്കാർ

തിരുവനന്തപുരം: ഒരുമണിക്കൂര്‍ നേരം നീണ്ട അനിശ്ചിതത്വത്തിനും പ്രതിസന്ധിക്കുമൊടുവിൽ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെള്ളിയാഴ്ച രാവിലെ ഒൻപതു മണിക്കു നടക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന് വ്യാഴാഴ്ച വൈകുന്നേരവും ഗവർണർ അംഗീകാരം നൽകിയിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി ചര്‍ച്ച നടത്തിയതിനെ തുടർന്നാണ് അംഗീകാരം നൽകിയത്.

മുഖ്യമന്ത്രി ഗവർണറെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. സർക്കാരിന്റെ അനുനയത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ് കർത്തയെ ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിയോജിപ്പ് രേഖപ്പെടുത്തി കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ സർക്കാർ സ്ഥാനത്ത് നിന്നും മാറ്റി. ശാരദാ മുരളിക്കാണ് പകരം ചുമതല.

യുവതിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി, അബോർഷൻ ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി: ശിവസേന നേതാവ് കുടുങ്ങി

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളില്‍ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്തിലാണ് ഗവര്‍ണര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. പെന്‍ഷന്‍ ഉറപ്പാക്കാനായി സ്റ്റാഫ് അംഗങ്ങള്‍ രണ്ടുവര്‍ഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് നല്ലരീതിയല്ലെന്നും സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പേഴ്സണല്‍ സ്റ്റാഫുകളെ ഇഷ്ടംപോലെ നിയമിച്ച്, അവര്‍ക്ക് ശമ്പളവും പെന്‍ഷനും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഒരു നാണവുമില്ലാത്ത ഏര്‍പ്പാടാണതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button