Latest NewsNewsSports

എത്ര ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ നഷ്ടമായാലും വാക്‌സിന്‍ എടുക്കില്ല: നൊവാക് ജോക്കോവിച്ച്

ലണ്ടന്‍: ഭാവിയില്‍ എത്ര ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ നഷ്ടമായാലും നിര്‍ബന്ധിത വാക്‌സിന്‍ എടുക്കില്ലെന്ന് സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച്. ബ്രിട്ടീഷ് മാധ്യമമായ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോക ഒന്നാം നമ്പർ ടെന്നീസ് താരം തന്റെ നയം വ്യക്തമാക്കിയത്.

‘വാക്‌സിനെതിരായ പ്രചാരണങ്ങളുടെ ആളല്ല ഞാന്‍. എന്ത് തെരഞ്ഞെടുക്കണം എന്ന വ്യക്തിസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു. വരുംകാലം വിംബിള്‍ഡണും, ഫ്രഞ്ച് ഓപ്പണും നഷ്ടമായാലും വാക്‌സിനെടുക്കില്ല. ശരീരത്തില്‍ എന്ത് കയറ്റണമെന്ന് തീരുമാനിക്കാനുള്ള അവകാശം എന്റേത് മാത്രമാണ്. ഒരു കിരീടവും അതിനെക്കാള്‍ പ്രധാനമല്ല’ ജൊകോവിച്ച് പറഞ്ഞു.

Read Also:- നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാൻ ‘ഉലുവ’

നേരത്തെ, കോവിഡ് വാക്സിന്‍ സ്വീകരിക്കാതെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ കഴിഞ്ഞ മാസം അഞ്ചിന് മെല്‍ബണിലെത്തിയ ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ പിടികൂടി വിസ റദ്ദാക്കിയിരുന്നു. വാക്സിനേഷനില്‍ ഇളവുനേടിയതിന്റെ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. കൂടാതെ മൂന്നു വര്‍ഷത്തേക്ക താരത്തിന് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാനാവില്ലെന്ന് ഓസ്ട്രേലിയൻ ഭരണകൂടം ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button