KottayamKeralaNattuvarthaLatest NewsNews

ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചു: വനിതാ പോലീസുകാരി സ്റ്റേഷനുള്ളിലിട്ട് അഡീഷണല്‍ എസ്ഐയെ മര്‍ദിച്ചു

കോട്ടയം: മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വനിതാ പോലീസുകാരി, സ്റ്റേഷനുള്ളിലിട്ട് അഡീഷണല്‍ എസ്ഐയെ മര്‍ദിച്ചു. ഞായറാഴ്ച രാവിലെ കോട്ടയം പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐയും ഇതേ സ്റ്റേഷനിലെ വനിതാ പോലീസുകാരിയും തമ്മിലായിരുന്നു സംഘർഷം. സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

വനിതാ പോലീസുകാരിയുടെ മൊബൈല്‍ ഫോണിലേക്ക് അഡീഷണല്‍ എസ്ഐ അശ്ലീല സന്ദേശമയച്ചെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ നേരത്തെ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായതായും വിവരമുണ്ട്. തുടർന്ന്, ഞായറാഴ്ച രാവിലെ വീണ്ടും തര്‍ക്കമുണ്ടാകുകയും വനിതാ പോലീസുകാരി അഡീഷണല്‍ എസ്ഐയെ മര്‍ദിക്കുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button