Latest NewsIndiaNews

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ കാമുകനൊപ്പം ഒളിച്ചോട്ടം: യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി കുടുംബം

വിജയപുര: വീട്ടിൽ ഡ്രൈവറായി നിൽക്കുന്ന യുവാവ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന വീട്ടുകാരുടെ പരാതിയിൽ ട്വിസ്റ്റ്. പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസിനെ ഞെട്ടിച്ചത് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ആണ്. പെൺകുട്ടിയെ യുവാവ് വശത്താക്കി തട്ടിക്കൊണ്ട് പോയി എന്നായിരുന്നു യുവതിയുടെ വീട്ടുകാർ നൽകിയ പരാതി. എന്നാൽ, തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്നും വ്യക്തമാക്കിയ യുവതി, താൻ വിവാഹിതയാണെന്നും വെളിപ്പെടുത്തി.

Also Read:സാഹയുടെ വാക്കുകള്‍ വേദനിപ്പിച്ചില്ല, കളിക്കാരനായി തുടരുമ്പോള്‍ ഇത്തരം നിരാശകളുണ്ടാവുന്നത് സ്വാഭാവികം: ദ്രാവിഡ്

കർണാടകയിലെ വിജയപുര ജില്ലയിലെ ജലഗേരി ഗ്രാമത്തിലാണ് അപ്രതീക്ഷിത സംഭവം. അഷിത എന്ന പെൺകുട്ടിയാണ് കഥയിലെ നായിക. ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വീട്ടിൽ നിന്നും സ്ഥിരം കോളേജിലേക്ക് കൊണ്ടുപോയിരുന്നത് കാർ ഡ്രൈവർ സോമലിംഗയായിരുന്നു. ഇവർ തമ്മിലുള്ള അടുപ്പം പ്രണയമായി മാറി. സോമലിംഗ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇരുവരും അടുത്തിടെ വിവാഹിതരാവുകയും രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

യുവാവ് വിവാഹിതനാണെന്നും തന്റെ മകളെ ചതിക്കുകയാണെന്നും ആയിരുന്നു പെൺകുട്ടിയുടെ പിതാവ് ആരോപിച്ചത്. എന്നാൽ, സോമലിംഗ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും, ഇയാൾ ഇക്കാര്യം മറച്ചു വെച്ചിട്ടില്ലെന്നും അക്ഷിത പറഞ്ഞു. ഇതോടെ, വീട്ടുകാരുടെ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞു. പൂർണ്ണസമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്ന് പറഞ്ഞ അഷിത, ഇനിയുള്ള കാലം സോമലിംഗയുടെ ആദ്യ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം യോജിച്ച് ജീവിക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button