CricketLatest NewsNewsSports

‘കൂട്ടത്തിൽ തന്നെ കണ്ടെത്തു’ ഒമ്പത് അപരൻമാർക്കൊപ്പം കോഹ്ലി

ഒമ്പത് അപരൻമാർക്കൊപ്പം കോഹ്ലി ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു മേശക്ക് ചുറ്റും ഒരേ വേഷത്തിലാണ് എല്ലാവരുമുള്ളത്. കോഹ്ലിയുടെ മാസ്റ്റർപീസായ താടിയാണ് എല്ലാവർക്കും. ആരാധകരോട് യഥാർത്ഥയാളെ കണ്ടെത്താൻ ആവശ്യപ്പെട്ടാണ് കോഹ്ലി ചിത്രം
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ചിത്രം മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഇതിനോടകം 3,601,330 ലൈക്കുകളും 24,155 കമന്റുകളും കടന്നു. അതേസമയം, മാർച്ച് നാലിന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി താരം തിരിച്ചെത്തും.

Read Also:- കുട്ടികളുടെ മികച്ച ആരോഗ്യത്തിന്!

ശ്രീലങ്കയ്‌ക്കെതിരെ ഫെബ്രുവരി അവസാനം മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിക്കും. ഇടവേളക്കു ശേഷം തിരിച്ചെത്തുന്ന കോഹ്‌ലി തന്റെ കരിയറിലെ 100-ാം ടെസ്റ്റിനായിരിക്കും പാഡണിയുക. എന്നാൽ, ടി20 പരമ്പരയിൽ ബിസിസിഐ താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button