KeralaLatest NewsNews

ഉക്രൈനിലെ മലയാളികൾ എത്രയും പെട്ടെന്ന് ബന്ധപ്പെടുക: അറിയിപ്പുമായി നോർക്ക

ഇതുവരെ 550 പേർ ഉക്രൈനിൽ നിന്ന് ബന്ധപ്പെട്ടതായും, എല്ലാവരുടെയും വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയെന്നും നോർക്ക വൈസ് ചെയർമാൻ അറിയിച്ചു.

കീവ്: ഉക്രൈനില്‍ യുദ്ധാന്തരീക്ഷത്തിനിടെ ഒറ്റപ്പെട്ട് പോയ മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് നോർക്ക വൈസ് ചെയർമാൻ. ഇതുവരെ 550 പേർ ഉക്രൈനിൽ നിന്ന് ബന്ധപ്പെട്ടതായും, എല്ലാവരുടെയും വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയെന്നും, ഇനിയും നോർക്കയിൽ രജിസ്റ്റർ ചെയ്യാത്തവരുണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്നും നോർക്ക വൈസ് ചെയർമാൻ അറിയിച്ചു.

Also read: ആദായനികുതി വകുപ്പിൽ തൊഴിൽ വാഗ്‌ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നു: അധികൃതർ മുന്നറിയിപ്പ് നൽകി

അതേസമയം, പലര്‍ക്കും എംബസിയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ഉക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തി. ബങ്കറുകളില്‍ വെള്ളവും ഭക്ഷണവും ലഭിക്കില്ലെന്ന ആശങ്കയിലാണ് തങ്ങളെന്നും, കൊടുംതണുപ്പിൽ പുതപ്പ് പോലും ഇല്ലാതെയാണ് കഴിയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആക്രമണങ്ങള്‍ വർദ്ധിച്ചതോടെ ഉക്രൈനിൽ പഠിക്കുന്ന മലയാളികളുടെ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലായി. ‘മകളും കൂട്ടുകാരും കടുത്ത സമ്മർദ്ദത്തിലാണ്. കുട്ടികൾക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ല’ കീവിൽ പഠിക്കുന്ന ഹെന സോണി കളത്തിലിന്റെ പിതാവ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. സൈനിക ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിന്റെ മകൾ ഉക്രൈനിൽ എത്തിയിട്ട് രണ്ട് വർഷമായി. ഇന്നലെ രാത്രി മുതൽ മകൾ ബങ്കറിലാണ് കഴിയുന്നതെന്ന് പ്രദീപ് കുമാര്‍ അറിയിച്ചു. റഷ്യൻ സേന ഉക്രൈനിലെ സുമി സ്റ്റേറ്റ് സർവ്വകലാശാലയ്ക്ക് സമീപമുള്ള സൈനിക ആശുപത്രി തകർത്തതായി അവിടെ പഠിക്കുന്ന വിദ്യാർത്ഥികളായ അബീസ് അഷ്റഫും, അഹമ്മദ് സക്കീർ ഹുസൈനും പറഞ്ഞു. ഇവർ ഇരുവരും കോട്ടയം സ്വദേശികളാണ്. മക്കളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ഇരുവരുടെയും മാതാപിതാക്കൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button