Latest NewsNewsLife StyleHealth & Fitness

കാന്‍സര്‍ സാധ്യത തടയാൻ കാപ്പി

കാപ്പി കുടിച്ചാല്‍ ആയുസ്സ് വര്‍ധിക്കുമെന്ന് പുതിയ പഠനം പറയുന്നു. യുകെയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത്, നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഫെയിന്‍ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനും നടത്തിയ പഠനത്തിലാണ് കാപ്പി ആയുസ്സ് വര്‍ധിപ്പിക്കുമെന്ന് പറയുന്നത്.

38-നും 74-നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷത്തോളം ആളുകള്‍ക്കിടയില്‍ ദീര്‍ഘകാലം നടത്തിയ പഠനത്തിനൊടുവിലാണ് ഇത്തരമൊരു നിരീക്ഷണത്തില്‍ ഇവര്‍ എത്തിച്ചേര്‍ന്നത്.

കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ ശരീരത്തിന് ഉന്മേഷം ഉണ്ടാക്കുന്നു. ദിവസവും രണ്ടോ മൂന്നോ തവണ കാപ്പി കുടിക്കുന്നവരുടെ ആയുസ്സ് മറ്റുള്ളവരേക്കാള്‍ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Read Also : ഉക്രൈന്റെ അയൽരാജ്യങ്ങളിൽ യുദ്ധസജ്ജരായ കമാൻഡോകൾ വിന്യസിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ

അതേസമയം, കാപ്പിയുടെ ഉപയോ​ഗം 20 ശതമാനത്തോളം കാന്‍സര്‍ സാധ്യത ഇല്ലാതാക്കുന്നു. ശരീരത്തിലെ മെറ്റാബോളിസം മെച്ചപ്പെടുകയും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇതിന് പുറമേ, 20 ശതമാനം ടൈപ്പ് 2 പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും 30 ശതമാനം വാതരോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. കാപ്പി 5 ശതമാനം ഹൃദ്രോഗത്തെ ചെറുക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button