Latest NewsInternational

യുദ്ധഭൂമിയ്ക്ക് നടുവിൽ പെൺകുഞ്ഞ് ജനിച്ചു : ‘ഫ്രീഡം’ എന്നു പേരിട്ട് ഉക്രൈൻ സർക്കാർ

കീവ്: സ്ഫോടനങ്ങളുടെയും വെടിയൊച്ചയുടെയും മണ്ണായി മാറിയ ഉക്രൈനിൽ നിന്നും ഒരു ശുഭവാർത്തയുയരുന്നു. തലസ്ഥാന നഗരമായ കീവിലെ അഭയാർത്ഥി ക്യാമ്പിൽ വച്ചൊരു ഉക്രൈനിയൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു.

ഭൂഗർഭ ക്യാമ്പിൽ, ഷെല്ലാക്രമണത്തിൽ തകർന്നു കിടക്കുന്ന കെട്ടിടങ്ങൾക്കും റഷ്യൻ സൈനികർക്കും പീരങ്കികൾക്കും നടുവിലേക്ക് ജനിച്ചു വീണ പെൺകുഞ്ഞിന് പേരിട്ടത് ഉക്രൈൻ സർക്കാരാണ്. സ്വാതന്ത്ര്യം എന്ന അർത്ഥത്തിൽ’ഫ്രീഡം’ എന്ന പേരാണ് രാജ്യത്തെ വിദേശകാര്യ മന്ത്രാലയം പെൺകുഞ്ഞിനു നൽകിയത്.

യുദ്ധസംഘർഷത്തിനിടയിലും പ്രത്യാശയുടെ വാർത്ത ലോകത്തിനു നൽകിയ പെൺകുഞ്ഞും, 23 വയസ്സുകാരിയായ അമ്മയും സുഖമായിരിക്കുന്നുവെന്നാണ് ഉക്രൈനിൽ നിന്നും ലഭിച്ച ഏറ്റവും പുതിയ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button