Latest NewsNewsInternational

റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാന്‍ പെട്രോള്‍ ബോംബ് നിര്‍മ്മിച്ച്‌ യുക്രെയ്ന്‍ ജനത

റഷ്യയുടെ അധിനിവേശത്തെ തടയാന്‍ മൊളടോവ് കോക്ടെയ്ല്‍ എന്ന പെട്രോള്‍ ബോംബ് നിര്‍മ്മിക്കുകയാണ് യുക്രെയ്ന്‍ ജനത

കീവ്: റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രെയ്ന്‍ പോരാടുകയാണ്. ഭൂഗർഭ അറയിലും മറ്റുമായി അഭയം തേടുകയാണ് പലരും. റഷ്യയുടെ ക്രൂരതയ്‌ക്ക് മുന്നില്‍ തങ്ങളുടെ സ്വാതന്ത്ര്യം അടിയറവ് പറയാതെ, രാജ്യത്തെ സംരക്ഷിക്കാന്‍ പ്രായം നോക്കാതെ പോരാടണമെന്നു പ്രസിഡന്റ്  വൊളോഡിമിർ  സെലൻസ്കി യുക്രെയ്ന്‍ ജനതയോട് ആവശ്യപ്പെട്ടിരുന്നു.

read also: വാക്‌സിൻ സ്വീകരിച്ചവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധന ആവശ്യമില്ല: ഇത്തിഹാദ് എയർവേയ്‌സ്

ഇപ്പോഴിതാ, റഷ്യയുടെ അധിനിവേശത്തെ തടയാന്‍ മൊളടോവ് കോക്ടെയ്ല്‍ എന്ന പെട്രോള്‍ ബോംബ് നിര്‍മ്മിക്കുകയാണ് യുക്രെയ്ന്‍ ജനത. അതിരാവിലെ മൊളടോവ് കോക്ടെയ്‌ലുകള്‍ നിര്‍മ്മിക്കുന്ന യുക്രെയ്‌നിലെ ഒരുകൂട്ടം വനിതകളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

പെട്ടെന്ന് കത്തിപ്പിടിക്കുന്ന പെട്രോള്‍ ബോംബാണ് മൊളോടോവ് കോക്ടെയിലുകള്‍. ഒഴിഞ്ഞ മദ്യക്കുപ്പികളില്‍, പെട്രോള്‍, മറ്റ് സ്ഫോടക വസ്തുക്കള്‍ എന്നിവ ചേര്‍ത്താണ് ഇവ നിര്‍മ്മിക്കുന്നത്. സോവിയറ്റ് യൂണിയന്‍ വിദേശകാര്യമന്ത്രിയായിരുന്നു വ്യാസെസ്ലാവ് മൊളോടോവിനെ പരിഹസിച്ചാണ് ഫിന്‍ലന്‍ഡുകാർ പെട്രോള്‍ ബോംബിന് ഈ പേര് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button