KeralaLatest NewsNews

‘മോദിയുണ്ടെങ്കില്‍ എന്തും സാധ്യം, സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കാതിരിക്കുക’: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: യുക്രൈനിലെ ഓരോ ഇന്ത്യക്കാരനെയും ഒരു പോറലുമേല്‍ക്കാതെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. മലയാളിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ സാന്നിധ്യവും ഇടപെടലും മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാണ്. എന്നാല്‍, ഒരു കൂട്ടര്‍ ഇതും നമ്മുടെ നാടിനെതിരെ തിരിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

Read Also  : യുദ്ധമുഖത്ത് നിന്ന് ഞങ്ങളെ രക്ഷിച്ചുകൊണ്ടുവരുന്ന കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്: ചാനലിനോട് പൊട്ടിത്തെറിച്ച് വിദ്യാർത്ഥി

കുറിപ്പിന്റെ പൂർണരൂപം:

ഓരോ ഇന്ത്യക്കാരനേയും ഒരു പോറലുമേൽക്കാതെ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കാനുള്ള അക്ഷീണപരിശ്രമത്തിലാണ് കേന്ദ്രസർക്കാർ. മലയാളിയ കേന്ദ്രവിദേശകാര്യസഹമന്ത്രി ശ്രീ. വി. മുരളീധരന്റെ സാന്നിദ്ധ്യവും ഇടപെടലും നാം മലയാളികൾക്ക് ഏറെ ആശ്വാസകരം. എന്നാൽ ഒരു കൂട്ടർ ഇതും നമ്മുടെ നാടിനെതിരെ തിരിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ്.

കോവിഡിന്റെ തുടക്കത്തിൽ ഗൾഫ് നാടുകളിലകപ്പെട്ട നമ്മുടെ സഹോദരങ്ങൾക്കിടയിൽ ഇക്കൂട്ടർ നടത്തിയ പ്രചാരണമാണ് ഇപ്പോൾ ഓർമ്മ വരുന്നത്. എന്നാൽ എത്ര കുറ്റമറ്റ രീതിയിലാണ് വന്ദേഭാരത് മിഷൻ വിജയിച്ചതെന്നത് ചരിത്രത്തിന്റെ ഭാഗം. രക്ഷിതാക്കളേയും ബന്ധുക്കളേയും വേവലാതിപ്പെടുത്തുന്ന ഊഹോപോഹങ്ങൾ പ്രചരിപ്പിച്ച് ചിലർ സംതൃപ്തിയടയുകയാണ്. യുദ്ധഭൂമിയിൽ നിന്നാണ് ആളുകളെ കൊണ്ടുവരുന്നത്. അവരുടെ ജീവനാണ് ആദ്യത്തെ പരിഗണന. പിന്നെ അവശ്യം വേണ്ട സൗകര്യങ്ങൾ. പിന്നെ തൊട്ടുകിടക്കുന്ന രാജ്യങ്ങളുടെ സഹകരണം.

Read Also  :  പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ർ​വോ​യ​റി​ൽ സോ​ളാ​ർ ബോ​ട്ട് യാത്ര ആരംഭിച്ചു

വിമാനത്താവളങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യം, ചെറിയ സൗകര്യങ്ങളുള്ള എംബസ്സി, കുറഞ്ഞ ജീവനക്കാർ, യുദ്ധം തുടരുമ്പോൾ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള അസൗകര്യം, യാത്രാതടസ്സങ്ങൾ, ഭക്ഷണത്തിന്റെയും മറ്റും ലഭ്യതക്കുറവ് അങ്ങനെ എന്തെല്ലാം കാര്യങ്ങളിൽ മറ്റൊരു രാജ്യത്ത് നമ്മുടെ ഉദ്യോഗസ്ഥർ ദ്രുതഗതിയിൽ നടപടികളെടുക്കണം. അഛനമ്മമാരുടെ നെടുവീർപ്പുകളും വേവലാതികളും നിലക്കാത്ത വിളികളും. സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കാതിരിക്കുക. ഊഹോപോഹങ്ങളും ഇല്ലാക്കഥകളും പ്രചരിപ്പിക്കരുത്. വീഡിയോ ഗെയിമുകളെ ബോംബുവർഷമാക്കാൻ നമുക്ക് മിടുക്കുണ്ട്. ഷവർമ്മക്കുവേണ്ടി പുതിയ യുദ്ധം തുടങ്ങാനും നമുക്ക് സാധിക്കും.ലാഭക്കൊതിയുടെ പരസ്പര യുദ്ധം ദയവായി നിർത്തണം. ഈ കാലവും കടന്നുപോകും. ആർക്കും ഒരു പോറലുമേൽക്കാതെ സുരക്ഷിതരായി നമ്മുടെ കൂടപ്പിറപ്പുകൾ കൂടണയും. മോദിയുണ്ടെങ്കിൽ എന്തും സാധ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button