Latest NewsNewsInternational

സൗജന്യമായി താമസവും ഭക്ഷണവും: യുദ്ധഭൂമിയില്‍ ആയിരങ്ങള്‍ക്ക് അഭയം നല്‍കി ഇന്ത്യന്‍ റസ്റ്റോറന്റ്

കീവ്:റഷ്യയുടെ അധിനിവേശത്തിൽ പരക്കം പായുന്ന ആയിരങ്ങള്‍ക്ക് അഭയം നല്‍കി യുക്രൈനിലെ ഇന്ത്യന്‍ റസ്റ്റോറന്റ്. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുക്രൈന്‍ പൗരന്മാർക്കും താമസവും സൗജന്യ ഭക്ഷണവും നൽകികൊണ്ട് മാതൃക തീര്‍ത്തിരിക്കുകയാണ് കീവിലെ സാഥിയ എന്ന റസ്‌റ്റോറന്റ്.

ചോക്കോലിവ്‌സ്‌കി ബൊളിവാര്‍ഡിന്റെ ബേസ്‌മെന്റിലാണ് റസ്‌റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ബേസ്‌മെന്റില്‍ ആയതിനാല്‍ റസ്‌റ്റോറന്റ് നിലവില്‍, ബങ്കറായി പ്രവര്‍ത്തിക്കുകയാണെന്നും ഉടമയായ മനീഷ് ദേവ് പറഞ്ഞു. ബോംബാക്രമണം ആരംഭിച്ചപ്പോള്‍ മുതല്‍ നിരവധി പേര്‍ ഇവിടെയെത്തി അഭയം പ്രാപിക്കുകയായിരുന്നു. വന്നവര്‍ക്കെല്ലാം തങ്ങളാലാവും വിധം സൗജന്യ ഭക്ഷണവും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  ഹരിദാസ് വധക്കേസ്: മൂന്ന് പേർ കൂടി പിടിയിൽ, ഹരിദാസ് കൊല്ലപ്പെട്ടത് നാലാം ശ്രമത്തിലെന്ന് പൊലീസ്

ജീവനക്കാര്‍ സ്വന്തം ജീവന്‍ പണയം വെച്ചാണ് പുറത്ത് നിന്ന് സാധനങ്ങള്‍ എത്തിക്കുന്നത്. ദിവസം തോറും സംഘര്‍ഷം കൂടുന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ എത്ര നാളുവരെ ഉണ്ടാകും എന്നാണ് ആശങ്ക. നിലവില്‍, നാലോ അഞ്ചോ ദിവസത്തേക്ക് കഴിയ്ക്കാനുള്ള അരിയും മാവും തങ്ങളുടെ പക്കലുണ്ടെന്നും മനീഷ് ദേവ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button