KeralaLatest NewsNews

‘ഇന്ത്യയോട് ചെയ്ത അതേ നയമാണു ബ്രിട്ടന്‍ ഇവിടേയും ചെയ്തത്, അമേരിക്ക അതിനു കൂട്ടു നിന്നു’: അഡ്വ ശ്രീജിത്ത് പെരുമന

ഇതിനിടെ നാറ്റോ ഉക്രൈയിന് ആയുധം നൽകുമെന്ന് പറഞ്ഞു. എന്നാൽ ഇത് നടക്കില്ല.

റഷ്യൻ സൈന്യം ഉക്രൈൻ പിടിച്ചടക്കാനുള്ള ശ്രമത്തിലാണ്. ലക്ഷകണക്കിന് ജനങ്ങളാണ് ഉക്രൈനിൽ നിന്നും പലായനം ചെയ്യുന്നത്. വിദ്യാഭ്യാസത്തിനായും മറ്റും ഉക്രൈനിൽ കഴിയുന്ന ഇന്ത്യാക്കാരെ സമയോചിതമായ ഇടപെടലിലൂടെ നാട്ടിലേയ്ക്ക് എത്തിക്കുകയാണ് കേന്ദ്ര സർക്കാർ. ഇരുപതോളം വിമാനങ്ങളാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി, കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലേയ്ക്ക് ഉക്രൈയിനിൽ നിന്നുമെത്തിയത്. റഷ്യൻ സൈന്യം ഉക്രൈനിൽ പ്രവേശിച്ചിട്ട് 7 ദിവസം പിന്നിടുമ്പോൾ ഈ യുദ്ധത്തിൽ സംഭവിക്കുന്നത് എന്താണെന്ന് തുറന്നു പറഞ്ഞ് അഡ്വ ശ്രീജിത്ത് പെരുമന.

ആക്രമണത്തിൻ്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഉക്രൈൻ്റെ എയർ ഡിഫൻസ് സിസ്റ്റം റഷ്യ തകർത്തു. മിലിട്ടറി താവളങ്ങളും തകർത്തു. കിഴക്കൻ ഉക്രൈനിലെ രണ്ടു പ്രവിശ്യകളെ സ്വതന്ത്രമാക്കി. തുടർന്നു കരസേന ഉള്ളിലേയ്ക്ക് കടന്നു കയറിയ ഉടൻ, പുടിൻ ഓപ്പറേഷൻ നിർത്തിവച്ചു. അത് ഉക്രൈനെ ചർച്ചയ്ക്ക് പ്രേരിപ്പിക്കാനാണെന്നു ശ്രീജിത്ത് പറയുന്നു.

read also: ഹിമാലയൻ യാത്രയിലെ അപകടങ്ങളും അവിശ്വസനീയമായ അനുഗ്രഹങ്ങളും : നേരിട്ട അനുഭവങ്ങളെക്കുറിച്ച് ഉദേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് പൂർണ്ണ രൂപം,

റഷ്യൻ സൈന്യം ഉക്രൈനിൽ പ്രവേശിച്ചിട്ട് 7 ദിവസമാകുന്നു. ഇതു വരെ കീവ് പിടിയ്ക്കുകയോ ഉക്രൈനെ കീഴടക്കുകയോ ചെയ്യാൻ സാധിക്കാത്തത് പുടിൻ്റെ കൈയിലെ കാശ് തീർന്നിട്ടാണെന്ന് വരെ എഴുതി വിട്ട് അമേരിക്കയുടെ പാവയായ ഉക്രൈനുവേണ്ടി മെഴുകുതിരി കത്തിക്കുന്ന നിഷ്‌ക്കളങ്കരോട് സഹതാപം തോന്നുന്നു..

എന്താണ് നടന്നതെന്ന് തലയിൽ ആൾതാമസമുള്ള ആളുകൾക്ക് ബോധ്യപ്പെടുമെന്നെങ്കിലും നിങ്ങൾ മനസിലാക്കണം. ആക്രമണത്തിൻ്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഉക്രൈൻ്റെ എയർ ഡിഫൻസ് സിസ്റ്റം റഷ്യ തകർത്തു. മിലിട്ടറി താവളങ്ങളും തകർത്തു. കിഴക്കൻ ഉക്രൈനിലെ രണ്ടു പ്രവിശ്യകളെ സ്വതന്ത്രമാക്കി. തുടർന്നു കരസേന ഉള്ളിലേയ്ക്ക് കടന്നു കയറിയ ഉടൻ, പുടിൻ ഓപ്പറേഷൻ നിർത്തിവച്ചു. ഉക്രൈൻ സർക്കാരിനെ ചർച്ചയ്ക്കു പ്രേരിപ്പിക്കാനായിരുന്നു അത്.

എന്നാൽ കോമഡി നടനായ ഉക്രൈൻ പ്രസിഡണ്ട് വെല്ലുവിളിയും മസിൽ പിടുത്തവുമായിരുന്നു. തുടർന്ന് റഷ്യൻ സേന വീണ്ടും മുന്നേറി. കീവ് ഒഴികെയുള്ള പ്രമുഖ പട്ടണങ്ങൾ പിടിച്ചു. കീവിനു 30 കിലോമീറ്റർ അകലെ സേന തമ്പടിച്ചിരിയ്ക്കുകയാണ്.

ഇതിനിടെ നാറ്റോ ഉക്രൈയിന് ആയുധം നൽകുമെന്ന് പറഞ്ഞു. എന്നാൽ ഇത് നടക്കില്ല. കാരണം ഉക്രെയിൻ്റെ എയർഫീൽഡ് റഷ്യൻ നിയന്ത്രണത്തിലാണ്. വെറുതേ എരി കേറ്റാമെന്നു മാത്രം.

ഒടുവിലിപ്പോൾ ഇസ്‌ക്കി ചർച്ചയ്ക്കു തയ്യാറായി. ആദ്യം ബെലാറസിൽ പറ്റില്ല എന്നു പറഞ്ഞു, പിന്നെ സമ്മതിച്ചു. ചർച്ച നടക്കുന്നു… ഈ ചർച്ച ആദ്യമേ ചെയ്തിരുന്നെങ്കിൽ യുദ്ധം ഉണ്ടാകുമായിരുന്നോ? ഇല്ല. അന്ന് അമേരിയ്ക്കയുടെ വാക്ക് കേട്ട് മസിലുപിടിച്ചു. ഒടുക്കം നാട് കുട്ടിച്ചോറായി. ഉക്രെയിനെ കീഴടക്കി ഭരിയ്ക്കുക റഷ്യയുടെ ലക്ഷ്യമേ അല്ല. അവരെ ഒരു കരാറിൽ എത്തിയ്ക്കാനുള്ള സമ്മർദ്ദം മാത്രമാണ് ഈ കടന്നുകയറൽ. അതുകൊണ്ടാണ് ആൾനാശം ഇത്ര കുറവായിരിയ്ക്കുന്നത്.

റഷ്യൻ വിമാനങ്ങൾ കീവിൽ, പണ്ട് അമേരിക്ക ഇറാക്കിൽ ചെയ്ത പോലെ കാർപെറ്റ് ബോംബിംഗ് നടത്തിയിരുന്നെങ്കിൽ പതിനായിരങ്ങൾ മരിച്ചേനേ.
സ്വന്തം സുരക്ഷയ്ക്കായുള്ള മിനിമം നടപടി മാത്രമേ റഷ്യ ഉക്രൈനിൽ ചെയ്തിട്ടുള്ളു. ഇതിനുള്ള ഉത്തരവാദി അമേരിക്കയുടെ പാവയായ ഇസ്‌ക്കിയാണ്.
നിരപരാധികൾ മരിക്കുന്നതിനെ കൊളാറ്ററൽ ഡാമേജെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന അമേരിക്കയുടെ വർഷങ്ങളായുള്ള തമ്മിൽ തല്ലിക്കൽ നയങ്ങളുടേയും ആയുധ-എണ്ണക്കച്ചവടരാഷ്ട്രീയത്തിന്റേയും ഫലമാണ്‌ ഇന്ന് ഉക്രൈൻ റഷ്യ യുദ്ധത്തിലേക്ക് വരെ നയിച്ചത്..

ലോക മഹായുദ്ധ്ങ്ങള്‍ക്ക് ശേഷം ചിന്നഭിന്നമായ ഇസ്രായേൽ സമൂഹത്തെ ഒന്നിച്ച് നിര്‍ത്തി ഒരു രാജ്യമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച തലകള്‍ അമേരിക്കയുടേതും, ബ്രിട്ടന്റേതും ആയിരുന്നു.

അന്നു പലസ്തീനെ കീറി മുറിച്ച് ഇസ്രയെല്‍ എന്ന രാജ്യം ഉണ്ടാക്കുമ്പോള്‍, ഫലഭൂയിഷ്ട്മായ സ്ഥലമെല്ലാം ഇസ്രയെലിനും, ഒന്നിനും കൊള്ളാത്ത തരിശുഭൂമികള്‍ പലസ്തീനുമായി വീതം വെച്ചിടത്ത് തുടങ്ങുന്നു പലസ്തീനിയുടെ പോരാട്ടങ്ങള്‍….
എത്രയെത്ര സമരങ്ങള്‍……?
എത്രയെത്ര മരണങ്ങള്‍…..?

തലചായ്ക്കാന്‍ സ്വന്തം മണ്ണിനു വേണ്ടി ഇതുപോലെ സമരം ചെയ്ത, കെടുതികള്‍ അനുഭവിക്കുന്ന ഒരു ജനത ലോക ചരിത്രത്തില്‍ വേറെയില്ല.
ഇന്ത്യയോട് ചെയ്ത അതേ നയമാണു ബ്രിട്ടന്‍ ഇവിടേയും ചെയ്തത്..അമേരിക്ക അതിനു കൂട്ടു നിന്നു. എന്തുകൊണ്ട് അമേരിക്കയെയും, ബ്രിട്ടനേയും ആശ്രയിക്കുന്നു എന്ന് ചോദ്യത്തിനു ഉത്തരം ക്രൂരമാണ്‌

ഇസ്രായേലിനു അണു ബോമ്പ് ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്‌. എന്നാല്‍ ഇറാഖിനെതിരെ യുദ്ധത്തിനു പുറപ്പെട്ട അമേരിക്കയോ, ബ്രിട്ടനോ, ഇസ്രായേലിനെതിരെ മിണ്ടിയിട്ടില്ല ഇനി മിണ്ടുകയുമില്ല.

യഥാർത്ഥത്തിൽ അമേരിക്കയുടെ ആയുധപ്പുരയാണ് ഇസ്രായേൽ. ഇറാന്റെ കാര്യത്തിലും ഇതു തന്നെയാണു സ്ഥിതി.അണുവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കുവാന്‍ പോലും ഇസ്രായേൽ തയ്യാറല്ല എന്നത് മാത്രം മനസിലാക്കിയാൽ മതി ഇസ്രായേൽ ആരുടെ കളിപ്പാവയാണെന്നത് മനസിലാക്കാം.
അമേരിക്കന്‍ ചെയ്തികളെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല.

യു.എന്നിലും, നാറ്റോയിലും എന്ത് നടക്കണം എന്ന് തീരുമാനിക്കുന്നത് അമേരിക്കയാണ്‌. ഇറാഖ് യുദ്ധം നല്ല ഉദാഹരണം. ആരെ എപ്പോള്‍ ഉപരോധിക്കണം എന്ന് അവര്‍ തീ‍രുമാനിക്കും. യു.എന്‍ അതു നടപ്പാക്കും. ഇന്‍ഡ്യയുടെ ചേരി ചേരാ നയം പോലും ഇപ്പോള്‍ തീരുമാനിക്കുന്നത് അമേരിക്കയാണെന്ന സ്ഥിതിയാണ്. നമ്മള്‍ ചേരിചേരാക്കാര്‍ പോലും ഇപ്പോള്‍ മിണ്ടുന്നില്ല. മോഡി പുതിയ നാളെ വാഗ്ദാനം ചെയ്യുന്നത് അമേരിക്കയെ നോക്കിയാണ് എന്നതാണ് മറ്റൊരു വിരോധാഭാസം
ദരിദ്ര ഇസ്ലാമിക രാജ്യങ്ങളെ ലോക പോലീസ് ആക്രമിക്കുമ്പോൾ അറബു രാജ്യങ്ങള്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാറുണ്ട് പക്ഷെ അതിനെല്ലാം യു. എന്‍ എന്ന പരിമിതിയും, പിന്നെ ലോക പോലീസുകാരുടെ ഭീഷിണികളും ഉണ്ടെന്ന് ഓര്‍ക്കുക.

ഇപ്പോൾ ഉക്രൈനെയും, എപ്പോഴും ഇസ്രയേലിനെയും പിന്തുണക്കന്നത് അമേരിക്കയും, ബ്രിട്ടനും മാത്രമാണ്. ലോകം മുഴുവന്‍ എതിരായിട്ടും ഇറാഖ് യുദ്ധം ഉണ്ടായില്ലെ?….അതുപോലെയാണു ഇതും. ലോകം മുഴുവന്‍ പലസ്തീനുവേണ്ടി വാദിച്ചിട്ടും ഇസ്രായേൽ പലസ്തീൻ അധിനിവേശം നിർത്തിയില്ലല്ലോ..
ഇറാഖിനെയും, അഫ്ഗാനിസ്ഥാനെയും, പലസ്തീനെയും സഹായിക്കാന്‍ കഴിയാ‍ത്ത ലോക ജനതയുടെ നിസ്സഹായവസ്ഥ നമുക്ക് ഇവിടെയും കാണാം.
എവിടെയും നരകയാതനകളും, പീഢനങ്ങളും,വിശപ്പും, ദാരിദ്ര്യവും, പട്ടിണി മരണങ്ങളും, കാത്തിരിക്കുന്നത് സാധാരണ ജനതയെ ആണ്. അതു ലോകനീതി നടപ്പിലാക്കുന്നവരുടെ നിയമസംഹിതയുടെ ഭാഗമാണ്.

അഡ്വ ശ്രീജിത്ത് പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button