KeralaLatest NewsNews

‘ഞങ്ങള്‍ മടങ്ങിവരവിന്റെ പാതയിൽ’: ബംഗാൾ തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ അവകാശവാദവുമായി സിപിഐ

കൊല്‍ക്കത്ത: ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ തങ്ങള്‍ മടങ്ങിവരവിന്റെ പാതയിലാണെന്ന് അവകാശപ്പെട്ട് സിപിഐ. നാദിയ ജില്ലയിലെ താഹേര്‍പൂര്‍ മുനിസിപ്പാലിറ്റിയില്‍ മാത്രമാണ് ഇടതുമുന്നണിക്ക് വിജയിക്കാന്‍ കഴിഞ്ഞതെങ്കിലും വോട്ട് ശതമാനം കൂടിയതിലൂന്നിയാണ് സിപിഐയുടെ അവകാശവാദം.

സംസ്ഥാനത്ത് ഇടതുപാര്‍ട്ടികള്‍ മടങ്ങിവരവിന്റെ പാതയിലാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു. 2018-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേടിയ വോട്ട് ശതമാനത്തില്‍ നിന്ന് താഴേക്ക് പോരുകയാണന്നും അദ്ദേഹം പറഞ്ഞു. ഇടതുപാര്‍ട്ടികള്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗത്ത് നേരത്തെ അപ്രസക്തമായിരുന്നു. ഇപ്പോള്‍, ഇടതുപാര്‍ട്ടികള്‍ തങ്ങളുടെ പ്രസക്തി തിരിച്ചുപിടിച്ചിരിക്കുകയാണെന്നും സുജന്‍ ചക്രബര്‍ത്തി കൂട്ടിച്ചേര്‍ത്തു.

Read Also  :  ‘ഇത് സർക്കാരിന്റെ പണമാണ്, അത് ഇങ്ങനെ നശിപ്പിക്കാൻ പറ്റില്ല’: ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ഗണേഷ് കുമാർ എം.എൽ.എ

അതേസമയം, തിരഞ്ഞെടുപ്പിൽ 108 മുനിസിപ്പൽ കോർപറേഷനുകളിൽ 102 എണ്ണവും തൃണമൂല്‍ കോണ്‍ഗ്രസാണ് സ്വന്തമാക്കിയിരിക്കുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും ഒരു മുനിസിപ്പാലിറ്റിയില്‍ പോലും വിജയിക്കാൻ കഴിഞ്ഞില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button