KeralaLatest NewsNews

വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന്റെ ജാമ്യം, വിചാരണ അവസാന ഘട്ടത്തിലേക്ക്

കഴിഞ്ഞ ദിവസമാണ് വിസ്മയ കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

കൊല്ലം: കേരളത്തെ നടുക്കിയ വിസ്മയ കേസില്‍ വിചാരണ അവസാനഘട്ടത്തിലേക്ക്. പ്രതിയും വിസ്മയുടെ ഭർത്താവുമായ കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് നീതിയുക്തമായ വിചാരണ ഉറപ്പാക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതിഭാഗം ആരോപിച്ചു. പ്രതിയുടെ ജാമ്യം വിചാരണയെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ഈ മാസം പത്താം തീയതിയോടെ വിചാരണ പൂര്‍ത്തിയായേക്കും.

കഴിഞ്ഞ ദിവസമാണ് വിസ്മയ കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പ്രധാനമായും ഡിജിറ്റല്‍ തെളിവുകള്‍ ഏറെയുള്ള കേസില്‍ അതെല്ലാം കേട്ട് നിര്‍ദേശം നല്‍കാനും ജാമ്യം വഴിയൊരുക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍പിള്ള പറഞ്ഞു.

Read Also: ഉക്രൈൻ അധിനിവേശത്തിനെതിരെ യുഎൻ ജനറൽ അസംബ്ലിയിൽ റഷ്യയ്‌ക്കെതിരായി ചരിത്രപരമായ വോട്ടെടുപ്പ്

എന്നാല്‍, ജാമ്യം ഒരുതരത്തിലും വിചാരണയെ ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ഇതിനോടകംതന്നെ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി കഴിഞ്ഞു. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സുപ്രീം കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button