CricketLatest NewsNewsSports

പാക് ക്യാപ്റ്റന്‍ ബിസ്മാ മറോഫിന്റെ മകളെ കൊഞ്ചിക്കുന്ന ഇന്ത്യൻ വനിതാ താരങ്ങൾ: ചിത്രം ഏറ്റെടുത്ത് ആരാധകർ

ബേ ഓവല്‍: വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിന് ശേഷം പാകിസ്ഥാൻ ക്യാപ്റ്റന്‍ ബിസ്മാ മറോഫിന്റെ മകളുടെ കൂടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ സെല്‍ഫി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഐസിസി അടക്കം ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് കമന്റും ലൈക്കുമായി രംഗത്തെത്തിയിരിക്കുന്നത്. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഇന്ത്യന്‍ താരങ്ങള്‍ കൊഞ്ചിക്കുന്നതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.

ഇന്ത്യയുടെ സൂപ്പർ താരങ്ങളായ എക്താ ബിഷിത്, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരെല്ലാം കുഞ്ഞിനെ തലോടുകയും കൊഞ്ചിക്കുകയും ചെയ്യാനായി മറോഫിന്റെ അടുത്തെത്തിയിരുന്നു. അതിരുകളില്ലാത്ത സ്‌നേഹത്തെ കൂട്ടിയോജിപ്പിക്കുന്നതാണ് ഓരോ കായിക ഇനവുമെന്നാണ് ആരാധകര്‍ പറയുന്നത്.

Read Also:- സൗന്ദര്യസംരക്ഷണത്തിന് ‘മാതളനാരങ്ങ’

അതേസമയം, വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ബേ ഓവലില്‍ 107 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, പൂജ വസ്ത്രകര്‍ (67), സ്‌മൃതി മന്ഥാന (52), സ്‌നേഹ് റാണ (53), ദീപ്‌തി ശര്‍മ (40) എന്നിവരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 244 റണ്‍സ് നേടി.

മറുപടി ബാറ്റിംഗില്‍, പാകിസ്ഥാന്‍ 43 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. 30 റണ്‍സെടുത്ത സിദ്ര അമീന് മാത്രമാണ് പാക് നിരയില്‍ തിളങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button