Latest NewsIndiaInternational

പാകിസ്ഥാനിലേക്ക് മിസൈൽ തൊടുത്ത് ഇന്ത്യ: പതിച്ചത് ആളൊഴിഞ്ഞ സ്ഥലത്ത്, പിന്നാലെ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം

ഇന്ത്യയിൽ നിന്ന് പുറപ്പെട്ട മിസൈൽ പാകിസ്ഥാനിലെ ആൾപാർപ്പില്ലാത്ത ഒരു പ്രദേശത്താണ് പതിച്ചത്.

ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് ഇന്ത്യയിൽ നിന്ന് മിസൈൽ തൊടുത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. നേരത്തെ, പാകിസ്ഥാൻ ഈ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ, പ്രതിരോധ മന്ത്രാലയം തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അബദ്ധത്തിൽ സംഭവിച്ചതാണെന്നും മിസൈൽ സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക തകരാർ കാരണമാണ് ഇന്ത്യൻ മിസൈൽ പാകിസ്ഥാനിലേക്ക് തൊടുക്കാൻ കാരണമായതെന്നും പ്രതിരോധ മന്ത്രാലയം വിശദീകരണം നൽകി.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പതിവ് അറ്റകുറ്റ പണികൾക്കിടെയുണ്ടായ, സാങ്കേതിക തകരാർ കാരണം മിസൈൽ ലോഞ്ച് ആകുകയായിരുന്നെന്നാണ് സർക്കാർ തലത്തിലുള്ള ഔദ്യോഗിക വിശദീകരണം. സംഭവത്തിൽ, ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പുറപ്പെട്ട മിസൈൽ പാകിസ്ഥാനിലെ ആൾപാർപ്പില്ലാത്ത ഒരു പ്രദേശത്താണ് പതിച്ചത്. സംഭവത്തിൽ, ഖേദം രേഖപ്പെടുത്തുന്നെന്നും സംഭവത്തിൽ ആളപായമൊന്നും സംഭവിക്കാത്തത് വലിയ ആശ്വാസമാണെന്നും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

പാകിസ്ഥാൻ മേഖലയിൽ ഇന്ത്യയിൽ നിന്നുള്ള മിസൈൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയിരുന്നെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. റഷ്യ – യുക്രെയിൻ യുദ്ധത്തിന് പിന്നാലെ, മറ്റൊരു സംഘ‌ർഷത്തിലേക്ക് ലോകം കടക്കുകയാണെന്ന ധാരണ ഈ സംഭവത്തിന് ശേഷം ഉടലെടുത്തിരുന്നു. ഇതോടെയാണ്, ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button