KeralaCricketLatest NewsSports

ഇന്ത്യൻ ടീമിൽ അവസരമില്ല, ചേതേശ്വര്‍ പൂജാര കൗണ്ടി ക്രിക്കറ്റിലേക്ക്

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര കൗണ്ടി ക്രിക്കറ്റിലേക്ക്. കൗണ്ടി ചാമ്പ്യൻഷിപ്പില്‍ പൂജാര സസെക്സിനായി കളിക്കും. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിന് പകരക്കാരനായാണ് പൂജാര കൗണ്ടിയില്‍ കളിക്കാനൊരുങ്ങുന്നത്. കൗണ്ടിക്ക് പുറമെ, ഓഗസ്റ്റിൽ നടക്കുന്ന ആഭ്യന്തര ഏകദിന ടൂർണമെന്റായ റോയല്‍ വണ്‍ഡേ കപ്പിലും പൂജാര സസെക്സിനായി കളിക്കും. സസെക്സിന്റെ വിജയത്തിനായി സംഭാവന ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൂജാര ട്വിറ്ററില്‍ പറഞ്ഞു.

ട്രാവിസ് ഹെഡ്ഡിന് ഓസ്ട്രേലിയക്കായി രാജ്യാന്തര മത്സരങ്ങളില്‍ കളിക്കേണ്ടതിനാലാണ് കൗണ്ടിയില്‍ നിന്ന് വിട്ടുനിന്നത്. സീസണിലെ ആദ്യ ചാമ്പ്യൻഷിപ്പ് മത്സരം മുതല്‍ റോയല്‍ വണ്‍ഡേ കപ്പിലെ അവസാന മത്സരം വരെ പൂജാര സസെക്സില്‍ തുടരുമെന്ന് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

Read Also:- നടുവേദനയുടെ പ്രധാന കാരണങ്ങള്‍ ഇവയാണ്!

‘വരുന്ന സീസണിൽ സസെക്സ് കൗണ്ടി ക്രിക്കറ്റിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിനെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് കാണുന്നത്. വർഷങ്ങളായി കൗണ്ടിയില്‍ കളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. പുതിയ സീസണായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ക്ലബ്ബിന്‍റെ വിജയത്തിന് സംഭാവന നൽകാനാകുമെന്നാണ് പ്രതീക്ഷ’ പൂജാര ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button