KollamLatest NewsKeralaNattuvarthaNews

തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണം : മൂന്ന്​ കുട്ടികൾക്ക്​ പരിക്ക്

ക​ല​ങ്ങും​മു​ക​ൾ അ​ഭി വി​ലാ​സ​ത്തി​ൽ അ​ഭി​രാ​മി (14), പ​കി​ടി ക​ല്ലു​വി​ള വീ​ട്ടി​ൽ ആ​ദി​ദേ​വ് (ആ​റ്), കു​തി​ര​ച്ചി​റ ക​ൽ​പ​ക​ശ്ശേ​രി വീ​ട്ടി​ൽ സു​ബി​ൻ കു​മാ​ർ (14) എ​ന്നി​വ​ർ​ക്കാ​ണ് മു​റി​വേ​റ്റ​ത്

പു​ന​ലൂ​ർ: തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ള​ട​ക്കം നിരവധി പേർക്ക് പ​രി​ക്ക്. ക​ല​ങ്ങും​മു​ക​ൾ അ​ഭി വി​ലാ​സ​ത്തി​ൽ അ​ഭി​രാ​മി (14), പ​കി​ടി ക​ല്ലു​വി​ള വീ​ട്ടി​ൽ ആ​ദി​ദേ​വ് (ആ​റ്), കു​തി​ര​ച്ചി​റ ക​ൽ​പ​ക​ശ്ശേ​രി വീ​ട്ടി​ൽ സു​ബി​ൻ കു​മാ​ർ (14) എ​ന്നി​വ​ർ​ക്കാ​ണ് മു​റി​വേ​റ്റ​ത്. പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലായിട്ടായിരുന്നു നായ്ക്കളുടെ ആക്രമണം.

പരിക്കേറ്റ​വ​രെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read Also : യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ ഒറ്റത്തവണത്തേക്ക് ഇന്ത്യൻ കോളജുകളിൽ പ്രവേശിപ്പിക്കണം: ഹൈക്കോടതിയിൽ ഹർജി

കു​തി​ര​ച്ചി​റ ക​ല​ങ്ങും​മു​ക​ൾ, പ​കി​ടി മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് സ്വ​ന്തം വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും സി​റ്റൗ​ട്ടി​ലും നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. ഒ​രു വീ​ട്ടി​ൽ കു​ട്ടി​യെ ആ​ക്ര​മി​ച്ച​ശേ​ഷം ഓ​ടി​പ്പോ​യ നാ​യ, ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​റ്റൊ​രു വീ​ട്ടി​ലെ കു​ട്ടി​യെ​യും ആ​ക്ര​മി​ച്ചു. മു​തി​ർ​ന്ന പ​ല​ർ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ട്.

അതേസമയം തെ​രു​വു​നാ​യ ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു.​ഡി.​എ​ഫ്​ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ജി. ​ജ​യ​പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു. തെ​രു​വു​നാ​യ നി​ർ​മാ​ർ​ജ​ന​ത്തി​ന് യാ​തൊ​ന്നും ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​കു​ന്നി​ല്ല. ഇ​തു​കാ​ര​ണ​മാ​ണ് നാ​യ​ക​ൾ പെ​രു​കി സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്തു​പോ​ലും കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷ​യി​ല്ലാ​ത്ത സ്ഥി​തി​യാ​ക്കി​യ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button