Latest NewsNewsInternational

ഭരണകൂടത്തെ വിമർശിച്ചാൽ പിടിച്ചു ജയിലിൽ ഇടും: കടുപ്പിച്ച് റഷ്യ

കൊക്കക്കോള, ഐബിഎം, മക്ഡൊണാൾഡ്, കെഎഫ്സി, പ്രോക്ടർ ആൻഡ് ഗാംബിൾ, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികൾക്കെല്ലാം മുന്നറിയിപ്പ് ലഭിച്ചു.

മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികക്കെതിരെ രൂക്ഷ വിമർശനവുമായി റഷ്യ. പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചതിന് പിന്നാലെയാണ് റഷ്യയുടെ താക്കീത്.
കമ്പനികളുടെ ആസ്തികൾ കണ്ടുകെട്ടുമെന്നും ഉന്നതരെ പിടിച്ച് ജയിലിൽ ഇടുമെന്നുമാണ് റഷ്യൻ ഭരണകൂടത്തിന്റെ ഭീഷണിയെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഫോൺ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യൻ അധികൃതർ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

കൊക്കക്കോള, ഐബിഎം, മക്ഡൊണാൾഡ്, കെഎഫ്സി, പ്രോക്ടർ ആൻഡ് ഗാംബിൾ, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികൾക്കെല്ലാം മുന്നറിയിപ്പ് ലഭിച്ചു. റഷ്യൻ ഭരണകൂടത്തെ വിമർശിച്ച ഈ കമ്പനികളുടെ എല്ലാം ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ബൗദ്ധിക ആസ്തികൾ അടക്കം കമ്പനികളുടെ എല്ലാ ആസ്തികളും കണ്ടുകെട്ടുമെന്നുമാണ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button