Latest NewsNewsIndia

ടാറ്റ സൺസ് മേധാവി എൻ ചന്ദ്രശേഖരനെ എയർ ഇന്ത്യ ചെയർമാനായി നിയമിച്ചു

ഡൽഹി: ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനെ എയർ ഇന്ത്യ ചെയർമാനായി ഔദ്യോഗികമായി നിയമിച്ചു. ചന്ദ്രശേഖരനെ ചെയർമാനായി നിയമിക്കുന്നതിന് എയർ ഇന്ത്യ ബോർഡ് തിങ്കളാഴ്ച അനുമതി നൽകി. ജനറൽ ഇൻഷുറൻസ് കോർപ്പറേഷന്റെ മുൻ സിഎംഡി ആലീസ് ഗീവർഗീസ് വൈദ്യനും സ്വതന്ത്ര ഡയറക്ടറായി ബോർഡിൽ ഇടംനേടും.

ടാറ്റ സൺസിന്റെ ചെയർമാനായുള്ള എൻ ചന്ദ്രശേഖരന്റെ കാലാവധി 5 വർഷത്തേക്ക് നീട്ടിയതിന് പിന്നാലെയാണ് അദ്ദേഹത്തെ എയർ ഇന്ത്യയുടെ ചെയർമാനായി നിയമിക്കുന്നത്.
ആഭ്യന്തര, അന്തർദേശീയ ശൃംഖല വിപുലീകരിക്കുന്നതിനായി എയർ ഇന്ത്യയുടെ ഫ്ലീറ്റ് നവീകരിക്കുന്നതിൽ പുതിയ സിഇഒ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

എയർ ഇന്ത്യയുടെ പുനഃസംഘടിപ്പിച്ച ബോർഡ്, ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button