CricketLatest NewsNewsSports

പരമ്പര നേട്ടം: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം

ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ പോയിന്റ് പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ നാലാം സ്ഥാനത്തെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ നാലു പരമ്പരകളിലായി ഇതുവരെ 11 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ ആറെണ്ണം ജയിച്ചപ്പോള്‍ മൂന്നെണ്ണം തോറ്റു.

രണ്ടെണ്ണം സമനിലയിൽ കലാശിച്ചു. 77 പോയന്‍റുണ്ടെങ്കിലും പരമ്പരകളിലെ വിജയശതമാനമാണ് നിര്‍ണായകമാകുക. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ മൂന്ന് പെനല്‍റ്റി ഓവറുകള്‍ ലഭിച്ചതാണ് ഇന്ത്യക്ക് വിനയായത്. നിശ്ചിത സമയത്തിനകം എറിയാത്ത ഓരോ ഓവറിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒരു പോയന്‍റ് കുറക്കുകയും മാച്ച് ഫീയുടെ 20 ശതമാനം പിഴയുമാണ് ഐസിസി ടീമുകള്‍ക്ക് ചുമത്തുക.

Read Also:- പല്ലിന്റെ ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ!

രണ്ട് പരമ്പരകളില്‍ നാലു വിജയവും രണ്ട് സമനിലയുമുള്ള ഓസ്ട്രേലിയ 77.77 വിജയശതമാനവുമായി ഒന്നാം സ്ഥാനത്തുണ്ട്. പാകിസ്ഥാനെതിരായ കറാച്ചി ടെസ്റ്റില്‍ ജയിച്ചാല്‍ 55 പോയന്‍റുള്ള ഓസീസിന് ഫൈനല്‍ പ്രതീക്ഷ സജീവമാക്കാം. മൂന്ന് പരമ്പരകളില്‍ നിന്നായി അഞ്ച് ടെസ്റ്റില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമുള്ള പാകിസ്ഥാന്‍ 66.66 വിജയശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് പരമ്പരകളില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമുള്ള ദക്ഷിണാഫ്രിക്ക 60.00 വിജയശതമാനവുമായി മൂന്നാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button