ThiruvananthapuramKeralaNattuvarthaLatest NewsNews

കേ​ര​ള​ത്തെ പു​തു​ക്കി​പ്പ​ണി​യാ​നും അ​തു​വ​ഴി ന​വ കേ​ര​ളം സൃ​ഷ്ടി​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ പു​തു​ക്കി​പ്പ​ണി​യാ​നും അ​തു​വ​ഴി ന​വ കേ​ര​ളം സൃ​ഷ്ടി​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​രെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ഴ​മ്പി​ല്ലാ​ത്ത വി​വാ​ദ​ങ്ങ​ളെ സ​ർ​ക്കാ​ർ മു​ഖ​വി​ല​യ്ക്കെ​ടു​ക്കി​ല്ലെ​ന്നും വ​രും ത​ല​മു​റ​യെ​ക്ക​രു​തി​യു​ള്ള ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

‘ലോ​ക​ത്തി​നു മാ​തൃ​ക​യാ​കും​ വി​ധം കേ​ര​ള​ത്തെ പു​തു​ക്കി​പ്പ​ണി​യാ​നും അ​തു​വ​ഴി ന​വ കേ​ര​ളം സൃ​ഷ്ടി​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണു സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു തു​ട​ക്ക​മി​ട്ട മാ​തൃ​കാ​പ​ര​മാ​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചും പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ച്ചു​മാ​ണ് ഈ സർക്കാർ മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത്’ മുഖ്യമന്ത്രി വ്യക്തമാക്കി.

ലൈംഗികാതിക്രമത്തിന് ഇരയായി, മുഖ്യമന്ത്രിയോട് അപേക്ഷിച്ച് പെൺകുട്ടി: അതിവേഗം നടപടിയെടുത്ത് സർക്കാർ

‘വി​ക​സ​ന പ​ദ്ധ​തി​ക​ളെ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളാ​ൽ ത​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ന​ല്ല പ്ര​വ​ണ​ത​യ​ല്ല. വ​രും ത​ല​മു​റ​യ്ക്കാ​യു​ള്ള ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ നാ​ടി​ന് ആ​വ​ശ്യ​മാ​ണ്. ആ ​യാ​ത്ര​യി​ൽ ചാ​ല​ക​ശ​ക്തി​യാ​യി വ​ർ​ത്തി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ഴി​യ​ണം,’ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button