ThrissurKeralaNattuvarthaLatest NewsNews

മ​യ​ക്കു​ഗു​ളി​ക​യു​മാ​യി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ

വെ​സ്റ്റ് ബം​ഗാ​ൾ ജെ​യ്പാ​ൽ​ഗി​രി രാം​റോ​ജ സ്വ​ദേ​ശി പ്ര​വീ​ൺ എ​ന്ന സ​ന്ദീ​പി​നെ (29) ആ​ണ് പൊലീസ് പിടികൂടിയത്

ചാ​വ​ക്കാ​ട്: നൈ​ട്രാ​സെ​പാം ഗു​ളി​ക​ക​ളു​മാ​യി അന്യസംസ്ഥാന തൊഴിലാളി അ​റ​സ്റ്റി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ ജെ​യ്പാ​ൽ​ഗി​രി രാം​റോ​ജ സ്വ​ദേ​ശി പ്ര​വീ​ൺ എ​ന്ന സ​ന്ദീ​പി​നെ (29) ആ​ണ് പൊലീസ് പിടികൂടിയത്.​ ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ​നി​ന്നാണ് ഇയാൾ പിടിയിലായത്. ഇ​യാ​ളി​ൽ​ നി​ന്ന് 350 നൈ​ട്രാ​സെ​പാം ഗു​ളി​ക​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

മ​നോ​രോ​ഗി​ക​ൾ​ക്ക് ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന ​ഗുളികയാണ് നൈ​ട്രാ​സെ​പാം. മ​യ​ക്കു​മ​രു​ന്നി​ന്റെ പ​രി​ധി​യി​ല്‍ വ​രു​ന്ന നൈ​ട്രാ​സെ​പാം ഗു​ളി​ക​ക​ൾ ഒ​രെ​ണ്ണ​ത്തി​ന് 200 രൂ​പ വ​ച്ചാ​ണ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. മ​ദ്യം, ക​ഞ്ചാ​വ് എ​ന്നി​വ​യേ​ക്കാ​ൾ ല​ഹ​രി​യു​ള്ള ഇ​ത്ത​രം ഗു​ളി​ക​ക​ള്‍ ഇ​യാ​ൾ​ക്ക് എ​ങ്ങ​നെ ല​ഭി​ച്ചെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

Read Also : അഞ്ചേരി ബേബി വധക്കേസ്: ‘ബേബിയെ കണ്ടിട്ട് പോലുമില്ല,’ നീതി ലഭിച്ചെന്ന് എം എം മണി

ചാ​വ​ക്കാ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ ബോ​ബി​ൻ മാ​ത്യു​വി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​സ്.​ഐ സി​നോ​ജ്, എ.​എ​സ്.​ഐ സ​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ ആ​ഷി​ഷ്, ശ​ര​ത്ത്, മെ​ൽ​വി​ൻ പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button