Latest NewsNewsCrime

സിസിടിവി ദൃശ്യങ്ങളില്‍ പേടിപ്പെടുത്തുന്ന രൂപം: വീട്ടില്‍ പ്രേതമുണ്ടെന്ന അവകാശവാദവുമായി ദമ്പതികൾ

അവര്‍ മരിച്ചപ്പോള്‍ ഗൗണായിരുന്നു ധരിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞിരുന്നു.

മിനസോട്ട: വീട്ടില്‍ പ്രേതമുണ്ടെന്ന അവകാശവാദവുമായി ദമ്പതിമാർ രംഗത്ത്. സിസിടിവി ദൃശ്യങ്ങളില്‍ പേടിപ്പെടുത്തുന്ന രൂപത്തെ കണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് മിനസോട്ടയിൽ താമസിക്കുന്ന ദമ്പതിമാരായ ജോ, അമി രാധ്കേ എന്നിവരാണ്.

ദമ്പതികളുടെ വീട്ടില്‍ മുമ്പ്‍ വാടകയ്ക്ക് താമസിച്ചിരുന്ന‍ വൃദ്ധ‌ മരിച്ചിരുന്നു. ഇവരുടെ പ്രേതം ഈ വീട്ടിൽ ഇപ്പോഴും ഉണ്ടെന്നാണ് ഇവരുടെ അവകാശവാദം.

read also: പക്ഷപാതപരമായ താൽപര്യങ്ങൾക്കുവേണ്ടിയുള്ള അധികാര ദുർവിനിയോഗം: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനെതിരെ പോപ്പ്

‘തങ്ങളുടെ കിടപ്പമുറിയുടെ പുറത്തായി പേടിപ്പെടുത്തുന്ന രൂപം നടന്ന് നീങ്ങുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. നൈറ്റ് ഗൗണ്‍ ധരിച്ച രൂപം. മുടിക്ക് നിറമുണ്ട്. രണ്ട് വര്‍ഷം മുമ്പാണ്  ഇവിടേക്ക് താമസത്തിനെത്തിയത്. അന്ന് തന്നെ സ്ഥലമുടമ ഇവിടെ വച്ച്‌ മുന്‍ വാടക്കകാരി മരിച്ച കാര്യം സൂചിപ്പിച്ചിരുന്നു. വീട്ടില്‍ പ്രേതശല്യമുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ മരിച്ച ഒരു വൃദ്ധയുടെ രൂപമാകാം തങ്ങള്‍ കണ്ടത്. അവര്‍ മരിച്ചപ്പോള്‍ ഗൗണായിരുന്നു ധരിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞിരുന്നു. മരണാനന്തര ജീവിതത്തിന്റെ തെളിവ് ആണ് സിസിടിവിയില്‍ പതിഞ്ഞത്’- ജോ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button