Latest NewsNewsLife StyleHealth & Fitness

രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കൂ : ​ഗുണങ്ങൾ നിരവധി

വയര്‍ പലരേയും അലട്ടുന്ന സൗന്ദര്യ, ആരോഗ്യപ്രശ്നമാണ്. ശരീരത്തിന്റെ സാധാരണ ഭാഗത്തെ കൊഴുപ്പു പോലെയല്ല, വയറ്റിലെ കൊഴുപ്പ്. കൊഴുപ്പടിഞ്ഞു കൂടാന്‍ എളുപ്പം, പോകാന്‍ ബുദ്ധിമുട്ടും ആണ്. ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ട് വയറ്റിലെ കൊഴുപ്പകറ്റാന്‍ സാധിയ്ക്കും. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ ഇതു മാത്രമല്ല, പല ഗുണങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയാം.

മൂക്കൊലിപ്പും തൊണ്ടവേദനയും ഉള്ളവര്‍ രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ മതി. ഇത് വിട്ടുമാറാത്ത ചുമയും ഇല്ലാതാക്കും. ഇത് കഫം ഇളക്കി കളയും. പച്ചവെള്ളത്തേക്കാള്‍ മികച്ച ഫലം ചൂടുവെള്ളം തരും. തടി പെട്ടെന്ന് കുറയ്ക്കാം. ഇത് രാവിലെത്തന്നെ മെറ്റബോളിസം വേഗത്തിലാക്കുന്നു.

Read Also : കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ജമ്മുകശ്മീരില്‍ സുരക്ഷാ അവലോകന യോഗം

ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന മാറ്റാനും ഇത് സഹായിക്കും. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചാല്‍ മതി. ശരീരത്തെ വിഷമുക്തമാക്കാന്‍ മികച്ച മാര്‍ഗ്ഗമാണിത്. ചൂടുവെള്ളം വിയര്‍പ്പാക്കി ശരീരത്തിലെ എല്ലാ വിഷാംശങ്ങളും പുറത്തേക്ക് പോകും.

മുഖക്കുരുവാണ് പ്രശ്നമെങ്കില്‍, രാവിലെ വെറുംവയറ്റില്‍ ഒരുഗ്ലാസ് ചൂടുവെള്ളം കുടിക്കുക. ഇത് ചര്‍മത്തിലെ ഇന്‍ഫെക്ഷനുകളെ നീക്കം ചെയ്യും.

ചൂടുവെള്ളം കുടിക്കുന്നതിലൂടെ രക്തപ്രവാഹം വര്‍ദ്ധിക്കും. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതും ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നതും ദഹനപ്രക്രിയ മെച്ചപ്പെടുത്തും. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ മലവിസര്‍ജ്ജനം നല്ല രീതിയില്‍ നടക്കുകയും ചെയ്യും. പ്രമേഹ രോഗികള്‍ക്കും രാവിലെ വെറും വയറ്റിലുള്ള ചൂടുവെള്ളം കുടി നല്ല ഗുണം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button