Latest NewsKeralaNewsIndia

‘ആദ്യം നിങ്ങളുടെ പാർട്ടി എവിടെയെങ്കിലും ഉറച്ചു നിൽക്കട്ടെ’, ചൊറിയാൻ ചെന്ന ബ്രിട്ടാസിനെ മാന്തി വിട്ട് ജ്യോതിരാദിത്യ

ന്യൂഡൽഹി: രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ രൂക്ഷമായി വിമർശിച്ച് ജ്യോതിരാദിത്യ സിന്ധ്യ. മെട്രോ ഇതര നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ വിദേശ ചരക്കു വിമാനക്കമ്പനികളുടെ സേവനം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തതിനാണ് സഭയിൽ വച്ച് തന്നെ ബ്രിട്ടാസിനെ ജ്യോതിരാദിത്യ സിന്ധ്യ കടന്നാക്രമിച്ചത്.

Also Read:കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 79 കേസുകൾ

‘സിപിഎം എയര്‍ ഇന്ത്യയുടെയും പൊതുമേഖലയുടെയും സ്വകാര്യവല്‍ക്കരണത്തെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കുന്ന പാര്‍ട്ടിയാണ്. കോവിഡ് കാലത്ത് ചരക്ക് വിമാനസര്‍വ്വീസുകള്‍ പാപ്പരാകുമെന്ന ഒരു ഭീഷണി നിലനിര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിദേശ ചരക്കുവിമാനങ്ങളെ മെട്രോ ഇതര വിമാനത്താവളങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനമാണ് ഇന്ത്യന്‍ ചരക്ക് വിമാനസര്‍വ്വീസിന് പുത്തനുണര്‍വ്വ് നേടിക്കൊടുത്തത്. ഇപ്പോള്‍ ആഭ്യന്തര ചരക്ക് വിമാനങ്ങളുടെ എണ്ണം 8ല്‍ നിന്ന് 28 ആയി ഉയര്‍ന്നു. 2019 മെയ് മുതല്‍ 2021 മെയ് വരെ കാര്‍ഗോ ഇടപാടുകളില്‍ ഇന്ത്യയുടെ പങ്ക് വെറും 1.8 ശതമാനം മാത്രമായിരുന്നു. ഇത് ഇപ്പോള്‍ 19 ശതമാനമായി ഉയര്‍ന്നു. ഇതിലൂടെ ചരക്ക് വിമാനസര്‍വ്വീസിന്‍റെ മേഖലയില്‍ ഇന്ത്യ ‘ആത്മ നിര്‍ഭര്‍ ഭാരത്’ കൈവരിച്ചു. ഇക്കാര്യത്തില്‍ ബ്രിട്ടാസും ബ്രിട്ടാസിന്‍റെ പാര്‍ട്ടിയായ സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും ‘ആത്മ നിര്‍ഭര്‍ ഭാരത്’ എന്ന ഭാരതത്തെ ലക്ഷ്യത്തെ സഹായിക്കണം’, ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

‘സര്‍ക്കാരിന്‍റെ വ്യോമയാന നയത്തില്‍ ഏതെങ്കിലും ഒരു നിലപാടില്‍ സിപിഎം ഉറച്ചുനില്‍ക്കണം. വിദേശ കാരിയറുകള്‍ കാര്‍ഗോ കൊണ്ടുവരണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍, വ്യോമയാനമേഖലയിലും താങ്കളുടെ സംസ്ഥാനത്തെ സാമ്പത്തിക പ്രശ്‌നങ്ങളിലും വേറെ നിലപാടെടുക്കരുത്. ബ്രിട്ടാസിന്‍റെ പാര്‍ട്ടി പൊതുവേ സ്വകാര്യവല്‍ക്കരണത്തിന് എതിരെ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ്. പിന്നെ സാമ്പത്തിക വിഷയവും വ്യോമയാനവും വരുമ്പോള്‍ വേറെ നിലപാടെടുക്കരുത്’, സിന്ധ്യ ബ്രിട്ടാസിനെ താക്കീത് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button