ErnakulamKeralaNattuvarthaLatest NewsNews

കേരളത്തിലേത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പണിമുടക്ക്, ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കില്ല:കെ സുരേന്ദ്രൻ

കൊച്ചി: ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്ക് കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണെന്നും സംസ്ഥാനത്തിന്റെ താത്പര്യം മാനിച്ച് സമരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പഞ്ചാബ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ ഉറപ്പുവരുത്തിയ പോലീസുകാര്‍ക്ക് ഡിജിപിയുടെ പ്രശംസ

‘സില്‍വര്‍ ലൈന്‍ പദ്ധതിയെ റെയിൽവേ മന്ത്രാലയം പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. കേന്ദ്ര റെയില്‍മന്ത്രി രാജ്യസഭയില്‍ വ്യക്തമായി പറഞ്ഞതോടെ കെ റെയില്‍ പദ്ധതി നടപ്പാക്കാനാവില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായിക്കഴിഞ്ഞു. പിടിവാശി അവസാനിപ്പിച്ച് ദുരഭിമാനം വെടിഞ്ഞ് സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

പ്രധാനമന്ത്രി അനുമതി നല്‍കുമെന്ന പ്രചരണം സമരത്തെ പൊളിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമായിരുന്നു. റെയിൽവേ മന്ത്രിയുടെ മറുപടിയോടെ അത് പൊളിഞ്ഞു വീണു കഴിഞ്ഞു’, സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button